city-gold-ad-for-blogger
Aster MIMS 10/10/2023

ദേശീയദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ നെല്ലിയടുക്കത്തെത്തി

നീലേശ്വരം: (www.kasargodvartha.com 05/02/2015) കഴിഞ്ഞ മഴക്കാലത്ത് നെല്ലിയടുക്കത്തെ സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പില്‍ മീറ്ററുകളോളം നീളത്തില്‍ പ്രത്യക്ഷപ്പെട്ട ഗര്‍ത്തം ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് അതോറിറ്റി വൈസ്‌ചെയര്‍മാന്‍ ഡോ. വിനോദ് ശര്‍മ, ഡോ. ശ്യാമിലി സിംഗ്, ഡോ. ശങ്കര്‍ എന്നിവരടങ്ങിയ സംഘം പരിശോധനയ്‌ക്കെത്തിയത്.

ഇതുസംബന്ധിച്ചുള്ള റിപോര്‍ട്ട് ദുരന്തനിവാരണ അതോറിറ്റിയ്ക്ക് സമര്‍പ്പിക്കുമെന്ന് ഡോ. വിനോദ് ശര്‍മ പറഞ്ഞു. ഈ സ്ഥലത്ത് വീട് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്നും സംഘം വ്യക്തമാക്കിയിട്ടുണ്ട്.

നെല്ലിയടുക്കത്തെ വി.കെ ബാലന്റെ ഒരേക്കര്‍ വരുന്ന പറമ്പിലാണ് കഴിഞ്ഞ മഴക്കാലത്ത് നിരവധി ഗര്‍ത്തങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പുതിയ വീടിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കെയാണ് ഗര്‍ത്തം രൂപപ്പെട്ടത്. ഇതുമൂലം പത്തുലക്ഷത്തോളം രൂപ കുടുംബത്തിന് നഷ്ടമായി. ബാങ്കില്‍ നിന്നും മറ്റും കടമെടുത്താണ് വീടിന്റെ നിര്‍മാണം നടത്തിയിരുന്നത്.

ആകെയുള്ള ഒരേക്കര്‍ ഒരിടത്തും വീട് നിര്‍മിക്കാന്‍ കഴിയില്ലെന്ന് ജിയോളജി വകുപ്പധികൃര്‍ മുന്നറിയിപ്പ് നല്‍കിയതോടെ ഈ കുടുംബം കടുത്ത പ്രതിസന്ധിയിലാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് വി.കെ ബാലന്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമായില്ല. ഇത്തരം സാഹചര്യങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ അനുമതിയില്ലെന്ന ന്യായമാണ് അധികൃതര്‍ ഈ കുടുംബത്തിന് നല്‍കിയ മറുപടി. നെല്ലിയടുക്കത്ത് അയല്‍വാസിയുടെ വാടകവീട്ടിലാണ് ഈ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.

നെല്ലിയടുക്കം സെന്റ് മേരീസ് പള്ളിയുടെ ഭാഗം വരെ നീളുന്ന ഗര്‍ത്തമാണ് കണ്ടെത്തിയിരിക്കുന്നത്. മഴക്കാലത്ത് ശക്തമായ വെള്ളപ്പാച്ചിലുമുണ്ടായിരുന്നു. നിരവധി കുടുംബങ്ങളുടെ വീടുകള്‍ക്ക് ഭീഷണിയുണ്ടാകാനിടയുള്ള സാഹചര്യത്തില്‍ അടിയന്തിരമായി ജില്ലാഭരണകൂടം വിഷയത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ദേശീയദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ നെല്ലിയടുക്കത്തെത്തി


Keywords : Nileshwaram, Kasaragod, Kerala, Visit, Kanhangad, Nelliyadukkam. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL