സി.പി.എം. പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതി വലയില്‍
Aug 29, 2015, 10:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/08/2015) കോടോം-ബേളൂര്‍ കാലിച്ചാനടുക്കം കായക്കുന്നില്‍ സി.പി.എം. പ്രവര്‍ത്തകന്‍ നാരായണനെ (45) വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി പോലീസ് വലയില്‍. കൊലയുമായി ബന്ധപ്പെട്ട് കാലിച്ചാനടുക്കം കായക്കുന്നിലെ പുഷ്പന്‍, ശ്രീനാഥ് എന്നിവര്‍ക്കെതിരെ അമ്പലത്തറ പോലീസ് കൊലപാതകത്തിന് കേസെടുത്തു.
അക്രമത്തിനിടെ പരിക്കേറ്റ പുഷ്പന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയില്‍കഴിയുന്ന പുഷ്പന് പോലീസ് കാവല്‍ ഏര്‍പെടുത്തിയിരിക്കുകയാണ്. ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രേമന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. കൊല്ലപ്പെട്ട നാരായണന്‍ സി.പി.എം. അനുഭാവിയാണ്. നാരയാണന്റെ സഹോദരന്‍ അരവിന്ദാക്ഷനുമായി പ്രതികള്‍ക്കുള്ള മുന്‍വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പറയുന്നത്. പ്രതികളായ പുഷ്പനും ശ്രീനാഥും ബി.ജെ.പി. അനുഭാവികളാണ്.
അതേസമയം കൊലയ്ക്കുപിന്നില്‍ രാഷ്ട്രീയ വിരോധമാണെന്ന ആരോപണം ഉയര്‍ന്നതോടെ ഈ പ്രദേശങ്ങളില്‍ സി.പി.എം. - ബി.ജെ.പി. സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ബി.ജെ.പി. പ്രവര്‍ത്തകരുടെ ഏതാനും വീടുകള്‍ക്ക്‌നേരെ അക്രമം നടന്നു. ബി.ജെ.പിയുടെ കൊടിയും കൊടിമരണങ്ങളും വ്യാപകമായി നശിപ്പിച്ചു. തിരുവോണനാളില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നാരായണനോടൊപ്പം വെട്ടേറ്റ സഹോദരന്‍ അരവിന്ദാക്ഷന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അരവിന്ദാക്ഷന്‍ അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു.
നേരത്തെ ഗള്‍ഫിലായിരുന്ന അരവിന്ദാക്ഷന്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. നാരായണനും ശ്രീനാഥുംതമ്മിലുള്ള വൈരാഗ്യത്തെതുടര്‍ന്ന് ഇവര്‍ തിരുവോണനാളില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാരായണന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെ കായക്കുന്നിലെ വീട്ടിലെത്തിച്ച് സംസ്‌ക്കരിക്കും. കര്‍ഷകനാണ് മരിച്ച നാരായാണന്‍.
Related News:
സി.പി.എം. പ്രവര്‍ത്തകന്റെ കൊല; ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
സിപിഎം പ്രവര്‍ത്തകന്റെ കൊല: കോടോം ബേളൂരില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം; കൊടിമരങ്ങളും നശിപ്പിച്ചു
കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം
സിപിഎം പ്രവര്‍ത്തകന്റെ കൊല: ശനിയാഴ്ച കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍
Keywords : Accused, Narayanan Murder Case, Murder, Kasaragod, Kerala, Death, CPM, BJP, Police, Kanhangad, Kodom Belur, Narayanan, Aravindakshan