city-gold-ad-for-blogger

പാണത്തൂരില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കാര്‍ തടഞ്ഞ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

രാജപുരം: (www.kasargodvartha.com 26/02/2015) പാണത്തൂരില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കാര്‍ തടഞ്ഞ് കുത്തിക്കൊലപ്പെടുത്താന്‍. പാണത്തൂരിലെ ജോബിന് നേരെയാണ് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ വധശ്രമമുണ്ടായത്.

ജോബിന്‍ ഓടിച്ചു പോവുകയായിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ച ശേഷം ആ കാറിലുണ്ടായിരുന്നയാള്‍ ജോബിനെ വലിച്ചിറക്കി കഠാര കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോബിനെ മാവുങ്കാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാണത്തൂരില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കാര്‍ തടഞ്ഞ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം
സംഭവം സംബന്ധിച്ച് രാജപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈയിടെ ജോബിന്റെ വാഹനം തീവെച്ച് നശിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ജോബിനെ കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായത്. അതേസമയം ജോബിനെ കുത്തിയ ആള്‍ നാട്ടില്‍ നിന്നും മുങ്ങി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Rajapuram, Panathur, Murder, Car, Attack, Police, Case, Investigation, Kasaragod, Kerala, Kanhangad, Jobin. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia