കെ.എം.സി.സിയുടെ പ്രവര്‍ത്തനം ശ്ലാഘനീയം: സ്വാമി മുക്താനന്ദ സ്വാമിജി
Jul 13, 2013, 17:58 IST
കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കെ.എം.സി.സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് മാവുങ്കാല്‍ ആനന്ദാശ്രമം സ്വാമി മുക്താനന്ദ സ്വാമിജി പറഞ്ഞു. കെ.എം.സി.സിയുടെ ഈ മാതൃക പിന്തുടര്‍ന്നാല്‍ സഹജീവികളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സമൂഹ ജീവിയായ മനുഷ്യന് പ്രപഞ്ചത്തിലെ ഇതര സൃഷ്ടികളില്‍ നിന്ന് ഒരിക്കലും വേറിട്ട് നില്‍ക്കാനാവില്ല. അതുകൊണ്ട് തന്നെ നാം ഓരോരുത്തരും പരസ്പരം സഹകരിച്ചും ആശ്രയിച്ചും ജീവിക്കേണ്ടവരാണ്. ലോകം മുഴുവനും മനുഷ്യന്റെ കൈപത്തിക്ക് സമീപം എത്തിയപ്പോള്‍ നമ്മുടെ അയല്‍വാസികളുമായുള്ള ബന്ധം വളരെ വിദൂരത്തായിപ്പോയത് ഗഹനമായി ചിന്തിക്കേണ്ട വിഷയമാണെന്നും സ്വാമി മുക്താനന്ദ കൂട്ടിച്ചേര്‍ത്തു.
ദുരിതങ്ങളുടെയും വേദനകളുടെയും ലോകത്ത് പിറന്ന് അര്‍ബുദമെന്ന മാരകരോഗത്തിന് ഇരയായ മാവുങ്കാല്‍ വാഴക്കോട്ടെ മരുതിത്തിങ്കാല്‍ സാവിത്രിയുടെ ഇരട്ട മക്കളിലൊരാളായ ശ്രീഹരിയുടെ ചികിത്സയ്ക്ക് വേണ്ടി അബുദാബി-കാഞ്ഞങ്ങാട് നിയോജക മണ്ഡലം കെ.എം.സി.സിയുടെ ധനസഹായം ചികിത്സാ സഹായം സമിതി ചെയര്‍പേഴ്‌സണ്‍ ശോഭനയെ എല്‍പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എ. ഹമീദ് ഹാജി, ബി.ജെ.പി നേതാക്കളായ മടിക്കൈ കമ്മാരന്‍, അജയ കുമാര്‍ നെല്ലിക്കാട്ട്, കോണ്‍ഗ്രസ് നേതാവ് ടി.കെ സുധാകരന്‍, ജനതാദള്‍ നേതാവ് എ.വി രാമകൃഷ്ണന്‍, കെ.എം.സി.സി-മുസ്ലിം ലീഗ് നേതാക്കളായ പാറക്കാട്ട് മുഹമ്മദ് ഹാജി, ഖാലിദ് അറബിക്കാടത്ത്, കെ.എം മുഹമ്മദ്കുഞ്ഞി, കൊത്തിക്കാല്‍ ഹസന്‍ ഹാജി, എ.കെ അബ്ദുല്ല, എ. അബ്ദുല്ല, മുഹമ്മദ്കുഞ്ഞി മട്ടന്‍, ബി. മുഹമ്മദ് ജാഫര്‍ അതിഞ്ഞാല്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : Kanhangad, KMCC, Kerala, Swami Mukthanandha Swamiji, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.