സദാചാര പോലീസ് ഗര്‍ഭിണിയെയും യുവാവിനെയും തടഞ്ഞു
Sep 12, 2012, 20:47 IST
കാഞ്ഞങ്ങാട്: തീരദേശ മേഖലയായ ആവിയില്‍ സദാചാര പോലീസ് ചമഞ്ഞുള്ള സംഘത്തിന്റെ അഴിഞ്ഞാട്ടം രൂക്ഷമാകുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഗര്‍ഭിണിയായ ഭര്‍തൃമതിയെ ആശുപത്രിയില്‍ കാണിച്ച ശേഷം കാറില്‍ തിരിച്ചു വരികയായിരുന്ന അയല്‍വാസിയായ യുവാവിനെയും ഭര്‍തൃമതിയെയും സദാചാര പോലീസ് സംഘം തടഞ്ഞു.
യുവാവ് ഭര്‍തൃമതിയെയും കൊണ്ട് ആശുപത്രിയില്‍ നിന്നും കാറില്‍ തിരിച്ചു വരുന്നത് കണ്ട് അനുഗമിച്ച സദാചാര പോലീസുകാര്‍ ഭര്‍തൃമതിയുടെ വീടിന് സമീപമെത്തിയപ്പോള്‍ കാര്‍ തടയുകയായിരുന്നു. ഇതിനു ശേഷം യുവതിയെയും യുവാവിനെയും കാറില്‍ നിന്നിറക്കിയ സംഘം അസഭ്യം പറഞ്ഞു.
യുവതിയുടെ ഭര്‍ത്താവിന്റെ നിര്‍ദേശ പ്രകാരമാണ് ആശുപത്രിയിലേക്ക് കാറില്‍ കൊണ്ടുപോയതെന്ന് യുവാവ് അറിയിച്ചെങ്കിലും സംഘം വിട്ടില്ല. ബഹളം കേട്ട് യുവതിയുടെ ഭര്‍തൃമാതാവ് എത്തി യുവാവ് പറഞ്ഞത് ശരിയാണെന്ന് അറിയിച്ചപ്പോള്‍ സംഘം ഇവരെ തള്ളിയിടുകയായിരുന്നു. ഗള്‍ഫില്‍ പോകുന്നതിന് മുമ്പ് ഭര്‍ത്താവ് യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതുള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്ത് കൊടുക്കണമെന്ന് അയല്‍വാസിയായ യുവാവിനെ അറിയിച്ചിരുന്നു.
ഇതനുസരിച്ചാണ് യുവാവ് ഗര്‍ഭിണിയായ ഭര്‍തൃമതിയെ ആശുപത്രിയില്‍ കൊണ്ടുപോയത്. കഴിഞ്ഞ ദിവസം തൈക്കടപ്പുറത്തെ യുവതി ബസ് ഡ്രൈവറുമായി ഒളിച്ചോടിയതിന്റെ പേരില്‍ സദാചാര പോലീസ് ചമഞ്ഞ സംഘം ആവിയില്‍ സ്വകാര്യ ബസുകള്‍ തടയുകയും ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Keywords: Moral police, Aavil, Kanhangad, Kasaragod