ബസില്‍ മറന്നുവെച്ച് പണമടങ്ങിയ പൊതി ഉടമസ്ഥന് നല്‍കി കണ്ടക്ടര്‍ സത്യസന്ധത കാട്ടി
Jun 3, 2012, 11:45 IST
കാഞ്ഞങ്ങാട്: ബസ്സില്‍നിന്നും ലഭിച്ച പണവും ചെക്കുകളുമടങ്ങിയ പൊതു ഉടമസ്ഥന് പോലീസ് മുഖേന എത്തിച്ചുകൊടുത്ത് കണ്ടക്ടര്‍ സത്യസന്ധത കാട്ടി. കാഞ്ഞങ്ങാട്- കൊന്നക്കാട് റൂട്ടിലോടുന്ന ആനന്ദ് ബസ് കണ്ടക്ടര്‍ കൊല്ലംപാറയിലെ മുരളീധരനാണ് സത്യസന്ധത കാട്ടിയത്. അയ്യായിരം രൂപ, രണ്ട് ചെക്കുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണുണ്ടായത്. ഇവ ഹൊസ്ദുര്‍ഗ് പോലീസിലാണ് ഏല്‍പ്പിച്ചത്. പൊതിയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് വിളിച്ചാണ് ഉടമയെ കണ്ടെത്തിയത്. കുണ്ടംകുഴിയിലെ കൃഷ്ണയ്യയുടെ മകന്‍ സീതാരാമയ്യയുടേതാണ് നഷ്ടപ്പെട്ട പൊതിയെന്ന് വ്യക്തമായി. ഉടമ പോലീസ് സ്റ്റേഷനില്‍വന്ന് ഇവ ഏറ്റുവാങ്ങി.
Keywords: Money, Missing, Bus, Kanhangad, Kasaragod