കാമുകന്റെ മര്‍ദനം: ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയ യുവതി ആസിഡ് കഴിച്ചു
Oct 13, 2012, 19:25 IST
കാഞ്ഞങ്ങാട്: കാമുകന്റെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ തിരിച്ചെത്തിയ യുവതിയെ മക്കള്‍ വഴക്ക് പറഞ്ഞു. ഇതില്‍ മനംനൊന്ത യുവതി ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
തായന്നൂര്‍ അട്ടക്കണ്ടത്തെ ജാനകി(40)യാണ് വെള്ളിയാഴ്ച വൈകുന്നേരം ഭര്‍തൃവീട്ടില്‍ വെച്ച് ആസിഡ് കഴിച്ചത്. യുവതിയെ അത്യാസന്ന നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നട്ടെല്ലിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ജാനകിയുടെ ഭര്‍ത്താവ് പത്ത് വര്‍ഷത്തോളമായി കിടപ്പിലാണ്. ജാനകിക്ക് രണ്ട് മക്കളാണുള്ളത്.
ഭര്‍ത്താവ് കിടപ്പിലായതോടെ മടിക്കൈ മുണ്ടോട്ടെ യുവാവുമായി ജാനകി പ്രണയത്തിലാവുകയും തുടര്‍ന്ന് ഇരുവരും ഒളിച്ചോടുകയും ചെയ്തു. കാമുകനൊപ്പം ജാനകി ഒരുമിച്ച് താമസം തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ജാനകിയെ യുവാവ് മര്‍ദിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. കാമുകന്റെ മര്‍ദനം സഹിക്കാനാകാതെ ഇറങ്ങിയോടിയ ജാനകി ഭര്‍തൃവീട്ടില്‍ തിരിച്ചെത്തുകയും തന്നെ ഇവിടെ താമസിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
എന്നാല്‍ കാമുകനൊപ്പം പോയതിന്റെ പേരില്‍ ജാനകിയെ മക്കള്‍ ശാസിച്ചു. ഇതേ തുടര്‍ന്ന് ജാനകി സാരിയില്‍ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും മക്കള്‍ തടഞ്ഞു. തുടര്‍ന്നാണ് ജാനകി ആസിഡ് കഴിച്ചത്.

Keywords: Kasaragod, Kanhangad, Love, Childrens, Suicide-attempt, Hospital, Attack, Kerala, Malayalam News, Kerala Vartha