ട്രെയിന്‍ യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
Aug 19, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 19/08/2015) തീവണ്ടിയാത്രയ്ക്കിടെ ഉറങ്ങിക്കിടക്കുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. മണിപ്പാലിലെ കോളജില്‍ വിദ്യാര്‍ത്ഥിനിയായ തലശ്ശേരി പാനൂരിലെ ഇരുപത്തൊന്നുകാരിയാണ് കോയമ്പത്തൂര്‍ - മംഗളൂരു പാസഞ്ചര്‍ ട്രെയിനില്‍ പീഡനശ്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് സൗത്തിലെ രമേശനെ (47) കാസര്‍കോട് റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ചയാണ് സംഭവം. കോഴിക്കോട്ടുനിന്നും ട്രെയിനില്‍ കയറിയ രമേശനും മണിപ്പാലിലേക്ക് പോകാന്‍ തലശ്ശേരിയില്‍ നിന്നും കയറിയ യുവതിയും ഒരേ കോച്ചില്‍ യാത്രക്കാരായിരുന്നു. തീവണ്ടി കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ വിട്ടതോടെ ഈ കോച്ചില്‍ യാത്രക്കാര്‍ കുറഞ്ഞുവന്നു. പിന്നീട് സീറ്റില്‍ തനിച്ചായ യുവതി ഉറങ്ങുന്നതിനിടെ ട്രെയിന്‍ തൃക്കരിപ്പൂരിലെത്തിയതോടെ രമേശന്‍ കടന്നുപിടിക്കുകയായിരുന്നു.
ഞെട്ടിയുണര്‍ന്ന യുവതി ബഹളം വെച്ചതോടെ യാത്രക്കാര്‍ ഓടിവരികയും രമേശനെ തടഞ്ഞുവെക്കുകയും ചെയ്തു. ഇതിനിടയില്‍ യാത്രക്കാരില്‍ ചിലര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് കാസര്‍കോട് റെയില്‍വെ പോലീസില്‍ അറിയിച്ചു. റെയില്‍വെ പോലീസ് നീലേശ്വരം റെയില്‍വെ സ്‌റ്റേഷനില്‍ വിവരമറിയിച്ച ശേഷം തീവണ്ടി അവിടെയെത്തിയപ്പോള്‍ രമേശനെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം രമേശനെ പിന്നീട് പോലീസ് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി.

Keywords : Train, Molestation-attempt, Accuse, Arrest, Kanhangad, Kasaragod, Kerala, Rameshan.