16 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായത് വിവാഹ പിറ്റേന്ന്
May 4, 2015, 16:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/05/2015) ട്രെയിനില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സൈനികന്‍ അറസ്റ്റിലായത് വിവാഹ പിറ്റേന്ന്. തൃക്കരിപ്പൂര്‍ നടക്കാവിലെ അഖില്‍ കുമാറാണ് (27) മെയ് രണ്ടിന് പോലീസ് പിടിയിലായത്. മെയ് ഒന്നിനായിരുന്നു അഖിലിന്റെ വിവാഹം നടന്നത്.
ഗുജറാത്ത് ജാം നഗര്‍ പട്ടാള യൂണിറ്റിലെ സൈനികനായ അഖില്‍ ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. മുംബൈയില്‍ നിന്നും ട്രെയിനില്‍ മുത്തച്ഛനോടൊപ്പം കാഞ്ഞങ്ങാട്ടേക്ക് തിരിച്ചതായിരുന്നു പീഡനത്തിനിരയായ പെണ്‍കുട്ടി. യാത്രക്കിടയിലാണ് അഖിലിനെ പരിചയപ്പെട്ടത്. പെണ്‍കുട്ടി നല്‍കിയ വിലാസം അനുസരിച്ച് വീട് തേടിപ്പോയ അഖില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ഈ സമയം പെണ്‍കുട്ടിയും അര്‍ബുദ രോഗം ബാധിച്ച അമ്മൂമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തിരിച്ചു പോകുമ്പോള്‍ പെണ്‍കുട്ടി ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയും മൊബൈല്‍ ഫോണും അഖില്‍ കൈക്കലാക്കിയിരുന്നു. പിന്നീട് വീട്ടുകാര്‍ രഹസ്യമായി സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണും സ്വര്‍ണമാലയും അഖില്‍ പെണ്‍കുട്ടിക്ക് തിരിച്ചുനല്‍കിയിരുന്നു.
പിന്നീട് മലപ്പുറം പൊന്നാനിയിലെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായ കാര്യം പുറത്തുപറഞ്ഞത്. അഖിലിനെ തേടി കാഞ്ഞങ്ങാട്ടെത്തിയ പൊന്നാനി പോലീസ് വിവരം ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറുകയും മെയ് രണ്ടിന് പ്രതിയെ പിടികൂടുകയുമായിരുന്നു.
Advertisement:

Related News:
ട്രെയിനില്‍ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Keywords : Kasaragod, Kanhangad, Kerala, Youth, Arrest, Marriage, Police, Molestation, Akhil, Molestation accused arrested after second day of marriage.