ദളിത് യുവതിയെ പീഡിപ്പിച്ച കൊല്ലം സ്വദേശിക്ക് 3 വര്‍ഷം തടവും പിഴയും
Sep 15, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 15/09/2015) ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം ജില്ലയിലെ പത്തനാപുരം ഇടിവുക്ക സ്വദേശിയായ യുവാവിന് കോടതി മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയക്കാനും വിധിച്ചു. ഇടിവുക്ക പാറയിലെ എ അനീഷിനെ (31) യാണ് ജില്ലാ സെഷന്‍സ് ജഡ്ജ് ശക്തിധരന്‍ ശിക്ഷിച്ചത്.
പിഴ അടക്കാത്ത പക്ഷം ആറ് മാസം കൂടി തടവ് അനുഭവിക്കണം. പിഴതുക പീഡനത്തിന് ഇരയായ യുവതിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. അമ്പലത്തറ സ്വദേശിനിയായ 29 കാരിയെയാണ് അനീഷ് പീഡിപ്പിച്ചത്. മിസ്ഡ് കോള്‍ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.
യുവതിയെ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ ലോഡ്ജില്‍ താമസിപ്പിച്ചു. ഇതിനിടയില്‍ യുവതിയുടെ സ്വര്‍ണാഭരങ്ങളും അനീഷ് വില്‍പന നടത്തിയിരുന്നു. ഇതിന് ശേഷം ഇരുവരും കാഞ്ഞങ്ങാട്ട് തിരിച്ചെത്തി. യുവതിയുടെ സഹോദരിയുടെ അക്കൗണ്ടില്‍ നിന്നും അനീഷ് തന്ത്രപൂര്‍വം പണം പിന്‍വലിക്കുകയും ചെയ്തു. പിന്നീട് മുങ്ങുകയായിരുന്നു.
Keywords : Molestation, Accuse, Court, Jail, Kanhangad, Kerala, Ambalathara, Kollam, Aneesh, Molestation: 3 year imprisonment for accused.