city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊബൈല്‍ ടവറിനെതിരെ ജനരോഷം; നഗരസഭയിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 01/10/2015) കാഞ്ഞങ്ങാട് നഗരസഭയില്‍പ്പെട്ട മേലാങ്കോട്ട് സ്വകാര്യ മൊബൈല്‍ കമ്പനി അനധികൃതമായി സ്ഥാപിച്ച ടവറിനെതിരെ  ജനരോഷം ശക്തമാകുന്നു. ജനങ്ങളുടെ ആരോഗ്യത്തിന് കടുത്ത ഭീഷണിയാകുന്ന ടവര്‍ ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച  നാട്ടുകാര്‍ കാഞ്ഞങ്ങാട് നഗരസഭാ കാര്യാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

രണ്ടുമാസം മുമ്പാണ് മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി സ്‌കൂളിനോടുചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ റിലയന്‍സ് കമ്പനി മൊബൈല്‍ ടവര്‍ സ്ഥാപിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മറ്റൊരു സ്ഥലത്തുവെച്ച് കൂട്ടിച്ചേര്‍ത്ത ടവര്‍ ഒരു ദിവസം രാത്രി ഇവിടെ കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നു. ടവര്‍ മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാരും സ്‌കൂള്‍ അധികൃതരും നഗരസഭയ്ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ സമരത്തിനിറങ്ങിയത്. കാഞ്ഞങ്ങാട് എം.എല്‍.എ ഇ.ചന്ദ്രശേഖരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ലീല അധ്യക്ഷത വഹിച്ചു. അഡ്വ.പി. അപ്പുകുട്ടന്‍ സംസാരിച്ചു. കണ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
മൊബൈല്‍ ടവറിനെതിരെ ജനരോഷം; നഗരസഭയിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തി


Keywords:  Kasaragod, Kerala, Kanhangad, March, Mobile tower, Mobile tower: Natives march to municipality.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia