കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കോടതി പിതാവിനോടൊപ്പം വിട്ടയച്ചു
May 4, 2012, 16:32 IST
കാഞ്ഞങ്ങാട്: കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ചെന്നൈയില്‍ കണ്ടെത്തിയ പോലീസ് വിദ്യാര്‍ത്ഥിയെ വ്യാഴാഴ്ച വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കി.
കരിവേടകത്തെ സിബി - ലിനി ദമ്പതികളുടെ മകനും പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 9-ാംതരം വിദ്യാര്‍ത്ഥിയുമായ ആനന്ദിനെയാണ് (14) ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതിയില്‍ ഹാജരാക്കിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആനന്ദിനെ കോടതി പിതാവിനോടൊപ്പം വിട്ടയച്ചു.
നവോദയ വിദ്യാലയത്തിലെ ഒരു അധ്യാപകന്‍ പാഠപുസ്തകങ്ങള്‍ മുഷിഞ്ഞതിന്റെ പേരില്‍ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമത്താലാണ് താന്‍ നാടുവിട്ടതെന്ന് ആനന്ദ് കോടതിയില്‍ മൊഴി നല്‍കി.
ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് ആനന്ദിനെ നവോദയ സ്‌കൂളില്‍ നിന്നും കാണാതായത്. ചെന്നൈയില്‍ തലശ്ശേരി സ്വദേശി നടത്തുന്ന ഹോട്ടലില്‍ നിന്നാണ് ആനന്ദിനെ പോലീസ് കണ്ടെത്തി നാട്ടിലേക്ക് കൊണ്ടുവന്നത്.

Keywords: Kasaragod, Kanhangad, Periya, Student.