കാണാതായ സ്വര്‍ണം തിരച്ചലിനൊടുവില്‍ പാത്രത്തില്‍ കണ്ടെത്തി
May 28, 2015, 12:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/05/2015) കാണാതായ സ്വര്‍ണം തിരച്ചലിനൊടുവില്‍ ചൂടാറാ പാത്രത്തില്‍ കണ്ടെത്തി. പുല്ലൂര്‍ തട്ടുമ്മലിലെ പങ്കജത്തിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് ചൂടാറാ പാത്രത്തില്‍ സ്വര്‍ണം കണ്ടെത്തിയത്.
പങ്കജം മെയ് 22ന് വീട് പൂട്ടി ആയമ്പാറയിലെ ഭര്‍തൃ വീട്ടിലേക്ക് പോയതായിരുന്നു. മെയ് 27ന് തിരിച്ചെത്തി കിടപ്പുമുറിയിലെ അലമാര തുറന്നു നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി മനസിലായത്.
അതേസമയം വീട്ടില്‍ മോഷണം നടന്നതിന്റെ ഒരു ലക്ഷണവും കണ്ടെത്താന്‍ കഴിഞ്ഞില്ല.
അതേസമയം വീട്ടില്‍ മോഷണം നടന്നതിന്റെ ഒരു ലക്ഷണവും കണ്ടെത്താന്‍ കഴിഞ്ഞില്ല.
Keywords : Robbery, Police, Kanhangad, Investigation, Gold, Kasargod.