കുട്ടി മോഷ്ടാക്കള്‍ കൈക്കലാക്കിയത് 25 ഓളം ബൈക്കുകള്‍
Jun 29, 2013, 19:51 IST
വെള്ളരിക്കുണ്ട്: കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ നിന്നായി കുട്ടി മോഷ്ടാക്കള്‍ ഉള്‍പെടെയുള്ളവര്‍ 25 ഓളം ബൈക്കുകള്‍ കവര്‍ച്ച ചെയ്തു. മോഷ്ടിച്ച ബൈക്കുകളുമായി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് കുട്ടികളെയും യുവാവിനെയും വെള്ളരിക്കുണ്ടില്‍ വെച്ച് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
ഉദുമ പാലക്കുന്നിലെ ഇറച്ചിക്കോഴി വില്‍പനക്കാരായ 16ഉം 17ഉം വയസുള്ള കുട്ടികളെയും പാക്യാരയിലെ റഫീക്കിനെ(32)യുമാണ് വെള്ളരിക്കുണ്ട് സി.ഐ. എം.വി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി വെള്ളരിക്കുണ്ട് ടൗണില്‍ മോഷ്ടിച്ച ബൈക്കുകളുമായി സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കണ്ണൂര്‍-കാസര്‍കോട് ഭാഗങ്ങളില്‍ നിന്നായി 25ഓളം ബൈക്കുകള്‍ തങ്ങള്‍ കവര്‍ന്നിട്ടുണ്ടെന്ന് ഇവര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം കുട്ടികളെ കാസര്‍കോട് സി.ജെ.എം കോടതിയിലും റഫീക്കിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയിലും ഹാജരാക്കും.
ബേക്കല്‍, പള്ളിക്കര ഭാഗങ്ങളില്‍ നിന്നും ജില്ലയിലെ മറ്റ് ചില ഭാഗങ്ങളില്‍ നിന്നും ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. കുട്ടികളെ ബൈക്ക് മോഷണത്തിന് നിയോഗിക്കുന്നതും അതിന് വേണ്ട സഹായങ്ങള്‍ ഒരുക്കുന്നതും റഫീക്കാണ്. മോഷ്ടിക്കുന്ന ബൈക്കുകള്‍ കര്‍ണാടകയിലേക്കും മറ്റും കൊണ്ടുപോയി നമ്പര്‍ പ്ലേറ്റ് മാറ്റി മറിച്ച് വില്‍ക്കുകയാണ് സംഘത്തിന്റെ രീതി. വീട്ടുമുറ്റത്തും റെയില്‍വെ സ്റ്റേഷനുകളിലും മറ്റും നിര്‍ത്തിയിടുന്ന നിരവധി ബൈക്കുകള്‍ സംഘം മോഷ്ടിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പിടിയിലായ മോഷ്ടാക്കളുമായി ബന്ധമുള്ള മറ്റ് ചിലരെക്കുറിച്ചും പോലീസിന് വിവിരം ലഭിച്ചിട്ടുണ്ട്.
ഉദുമ പാലക്കുന്നിലെ ഇറച്ചിക്കോഴി വില്‍പനക്കാരായ 16ഉം 17ഉം വയസുള്ള കുട്ടികളെയും പാക്യാരയിലെ റഫീക്കിനെ(32)യുമാണ് വെള്ളരിക്കുണ്ട് സി.ഐ. എം.വി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി വെള്ളരിക്കുണ്ട് ടൗണില്‍ മോഷ്ടിച്ച ബൈക്കുകളുമായി സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കണ്ണൂര്‍-കാസര്‍കോട് ഭാഗങ്ങളില്‍ നിന്നായി 25ഓളം ബൈക്കുകള്‍ തങ്ങള്‍ കവര്‍ന്നിട്ടുണ്ടെന്ന് ഇവര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം കുട്ടികളെ കാസര്‍കോട് സി.ജെ.എം കോടതിയിലും റഫീക്കിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയിലും ഹാജരാക്കും.
File Photo |
Keywords : Kanhangad, Vellarikundu, Bike-Robbery, Police, Arrest, Kerala, Kasaragod, Bekal, Pallikara, Kannur, 25 Bike, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.