കാഞ്ഞങ്ങാട്ട് മന്ത്രി അബ്ദുറബ്ബിന്റെ പരിപാടി അധ്യാപകര്‍ അലങ്കോലപ്പെടുത്തി
Sep 5, 2015, 14:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05/09/2015) ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പങ്കെടുത്ത സംസ്ഥാനതല അധ്യാപകദിനാഘോഷ പരിപാടി അധ്യാപക സംഘടനയായ കെ.എസ്.ടി.എ. പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി. പരിപാടിയുടെ സ്വാഗതപ്രസംഗം ആരംഭിക്കുമ്പോഴാണ് കെ.എസ്.ടി.എ. പ്രവര്‍ത്തകരായ അധ്യാപകരെല്ലാം എഴുന്നേറ്റ്‌നിന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചത്.
കെ.എസ്.ടി.എ. പ്രവര്‍ത്തകരായ കോഴിക്കോട് കൈതേപോയില്‍ ഹെഡ്മിസ്ട്രസ് ഇന്ദിര, അധ്യാപകനായ ഇബ്രാഹിം എന്നിവരെ അകാരണമായി സംസ്‌പെന്‍ഡ് ചെയ്തത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.ടി.എ. പരിപാടി അലങ്കോലപ്പെടുത്തിയത്. പ്രതിഷേധം പ്രകടിപ്പിച്ച കെ.എസ്.ടി.എ. സംസ്ഥാന നേതാക്കളെ മന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും ചര്‍ച്ചയില്‍ തീരുമാനമായില്ല. തുടര്‍ന്നും പ്രതിഷേധം രേഖപ്പെടുത്തിയ അധ്യാപകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു.
വിദ്യാഭ്യാസ മന്ത്രി ഗുണ്ടയെപോലെയാണ് പെരുമാറുന്നതെന്ന് കെ.എസ്.ടി.എ. നേതാക്കള്‍ പിന്നീട് ആരോപിച്ചു.

Keywords: Kanhangad, Kasaragod, Minister, Minister P.K Abdu rabb, Kerala, Minister P.K .Abdu Rabb's program interrupted, Airline Travels