മിനിലോറി ബൈക്കിലിടിച്ച് യുവാവിന് ഗുരുതരം
Apr 13, 2012, 12:00 IST
കാഞ്ഞങ്ങാട് : മിനിലോറി ബൈക്കിന് പിറകിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ആനന്ദാശ്രമം മില്‍മ ഡയറി ജീവനക്കാരനായ സുനില്‍ ഗോപിക്കാണ് പരിക്കേറ്റത് . വ്യാഴാഴ്ച നെല്ലിത്തറയില്‍ നിന്നും ഓടിച്ചുവരി കയായിരുന്ന കെ.എല്‍ 60-5554 നമ്പര്‍ ബൈക്കിന് പിറകില്‍ കെഎല്‍ 13 എം 7693നമ്പര്‍ മിനി ലോറി ഇടിക്കുകയായിരുന്നു. സുനിലിനെ ഉടന്‍ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് ദൃക്‌സാക്ഷിയും സുനില്‍ ഗോപിയുടെ സുഹൃത്തുമായ രാമകൃഷ്ണന്റെ പരാതിയില്‍ മിനി ലോറി ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords: Kasaragod, Kanhangad, Lorry, Bike, Youth, Injured