city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാസ്‌കിന്റെ തണലില്‍ 5 യുവതികള്‍ വിവാഹിതരായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 05/02/2015) വടകരമുക്ക് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'നിക്കാഹ്' സമൂഹ വിവാഹത്തില്‍ അഞ്ച് യുവതികള്‍ വിവാഹിതരായി. രിഫാഈ മസ്ജിദില്‍ പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍ നിക്കാഹിന് കാര്‍മികത്വം വഹിച്ചു. വധുവരന്മാര്‍ക്ക് ഏഴ് പവന്‍ സ്വര്‍ണവും വസ്ത്രങ്ങളും ഉപജീവന മാര്‍ഗത്തിനായി ഒരു ഓട്ടോറിക്ഷയും നല്‍കി.

നേരത്തെ സമൂഹ വിവാഹത്തിനോടു അനുബന്ധിച്ച് നടന്ന നിക്കാഹ്-15 പരിപാടിയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിച്ചു. സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ കെ.കെ. ജാഫര്‍ അധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീന്‍ ബാഖവി കാങ്കോല്‍ പ്രാര്‍ത്ഥനയക്ക് നേതൃത്വം നല്‍കി. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സുലൈമാന്‍ സേട്ട് മുഖ്യാതിഥിയായിരുന്നു.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, വൈസ് പ്രസിഡന്റ് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കാഞ്ഞങ്ങാട് യത്തീംഖാന പ്രസിഡന്റ് എ. ഹമീദ് ഹാജി, സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ ആറങ്ങാടി, എം.ബി. അഷ്‌റഫ്, എം.പി. ജാഫര്‍, അബൂബക്കര്‍ കുറ്റിക്കോല്‍, കെ.ബി.എം. ഷരീഫ് കാപ്പില്‍, കെ.കെ. സുബൈര്‍ സംസാരിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തനത്തിനുള്ള വാസ്‌കിന്റെ അവാര്‍ഡ് അബൂബക്കര്‍ കുറ്റിക്കോലിന് പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു. വാസ്‌ക് പ്രസിഡന്റ കെ.കെ. ബദറുദ്ധീന്‍ സ്വാഗതവും ഫഹദ് മാങ്കൂല്‍ നന്ദിയും പറഞ്ഞു.
വാസ്‌കിന്റെ തണലില്‍ 5 യുവതികള്‍ വിവാഹിതരായി

വാസ്‌കിന്റെ തണലില്‍ 5 യുവതികള്‍ വിവാഹിതരായി

വാസ്‌കിന്റെ തണലില്‍ 5 യുവതികള്‍ വിവാഹിതരായി

മുസ്ലിംകളുടെ ഐക്യമില്ലായ്്മയാണ് എല്ലാ പ്രശ്‌നത്തിനും കാരണം: സിറാജ് ഇബ്രാഹിം സേട്ട്
കാഞ്ഞങ്ങാട്: മുസ്ലികള്‍ക്കിടയിലെ ഐക്യമില്ലായ്്മയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സുലൈമാന്‍ സേട്ട്. വാസ്്കിന്റെ നികാഹ്-15 സമാപന സമ്മേളനത്തില്‍ മുഖ്യതിഥായായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യമുണ്ടെങ്കില്‍ ഒരു ശത്രുവിനും നമ്മെ തകര്‍ക്കാന്‍ കഴിയില്ല. വിശുദ്ധ ഖുര്‍ആന്‍ അടക്കമുള്ളവ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും മുഴുവന്‍ മുസ്ലിം വിശ്വാസികളും സന്നദ്ധരാകേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പി. മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍ സിറാജ് ഇബ്രാഹിം സേട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി.

ക്ലബ്ബുകള്‍ സമൂഹത്തിന് നന്മ ചെയ്യുക: സാദിഖലി തങ്ങള്‍

കാഞ്ഞങ്ങാട്: സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ ആകുലതകള്‍ അകറ്റുവാന്‍ ക്ലബ്ബുകള്‍ തയ്യാറകണമെന്ന് പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍. വാസ്‌കിന്റെ സമൂഹ വിവാഹ ചടങ്ങിന് കാര്‍മ്മികത്വം വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


സമൂഹത്തിന് കണ്ണ് തുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് വാസ്‌ക് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia