കാഞ്ഞങ്ങാട്ട് നബിദിന റാലിയില്‍ വന്‍ ജനപങ്കാളിത്തം
Jan 24, 2013, 19:40 IST
കാഞ്ഞങ്ങാട്: കഴിഞ്ഞ വര്‍ഷം നബിദിനാഘോഷ റാലിക്കിടെ പട്ടാള വേഷം ധരിച്ച് മാര്‍ച് നടത്തിയതിലൂടെ വിവാദമായ കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ഇക്കുറി നടന്ന ഘോഷയാത്രയില്‍ വന്‍ ജനപങ്കാളിത്തം. ദഫ് മുട്ടിന്റെ അകമ്പടിയോടെ പ്രവാചക കീര്‍ത്തനങ്ങള്‍ ആലപിച്ച് റോഡിന് ഓരം ചേര്‍ന്ന് നീങ്ങിയ ഘോഷയാത്ര കാണികളുടെ മനം കവര്‍ന്നു. മധുരപലഹാര വിതരണം, പാനീയ വിതരണം എന്നിവയും ഉണ്ടായിരുന്നു. തൊട്ടടുത്ത ചിത്താരിയിലും വിപുലമായ രീതിയില്‍ നബിദിന ഘോഷയാത്ര നടന്നു.
കഴിഞ്ഞ തവണ ഘോഷയാത്രയില്‍ പട്ടാളവേഷം ധരിച്ചതായി ആരോപണം ഉയരുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ പ്രശ്‌നം കേരളം മുഴുവന്‍ ചര്‍ചയായിരുന്നു. പിന്നീട് സമാനമായ സംഭവം കോട്ടയത്തും ക്രിസ്തീയ സഭയുടെ പരിപാടിക്കിടെ ഉണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറാവാതിരുന്നത് മറ്റൊരു വിവാദത്തിന് തിരി കൊളുത്തിയിരുന്നു. ഏറ്റവുമൊടുവില്‍ കാഞ്ഞങ്ങാട്ടെ സംഭവത്തില്‍ എടുത്ത കേസ് പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി തന്നെ വ്യക്തമാക്കിയതോടെയാണ് വിവാദം കെട്ടടങ്ങിയത്.
Keywords: Kasaragod, Kanhangad, Celebration, rally, Police, case, Kerala, Malaytalam News, KasargodVartha, Meelad Fest, Kottayam, Chithari