ആശുപത്രിയില്‍ നിന്ന് മടങ്ങവേ ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു
Jun 27, 2014, 21:00 IST
നീലേശ്വരം: (www.kasargodvartha.com 27.06.2014) ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു. കരിവെള്ളൂര്‍ പെരളത്തെ യു. സുബ്രഹ്മണ്യനാ (49) ണ് മരിച്ചത്. മൂന്ന് ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞു മാവേലി എക്‌സ്പ്രസില്‍ നാട്ടിലേക്കു മടങ്ങുന്നതിനിടെ വെള്ളിയാഴ്ച രാത്രി നീലേശ്വരത്ത് എത്തിയപ്പോള്‍ കംപാര്‍ട്ട്‌മെന്റില്‍ തളര്‍ന്നു വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സഹോദരന്‍ മാധവന്‍, ബന്ധു ഹരീന്ദ്രന്‍ എന്നിവര്‍ നീലേശ്വരത്തെ ഓട്ടോഡ്രൈവര്‍മാരുമായി ബന്ധപ്പെട്ടു. ഇതേ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സി.പി.എം നീലേശ്വരം ഏരിയാ സെക്രട്ടറി ടി.കെ. രവിയും ഇടപെട്ടു. തുടര്‍ന്ന് ആംബുലന്‍സില്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords : Kanhangad, Neeleswaram, Obituary, Hospital, Kasaragod, Train, U Subramanyam.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067