കൂലിത്തൊഴിലാളി ലോറിയിടിച്ച് മരിച്ചു
May 2, 2015, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/05/2015) റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കൂലിത്തൊഴിലാളി ലോറിയിടിച്ച് മരിച്ചു. പുതുക്കൈ മോനാച്ചയിലെ ബമ്മണക്കോടന്‍ വീട്ടില്‍ തമ്പാനാണ് (55) അപകടത്തില്‍ മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ ആറങ്ങാടിപറമ്പത്ത് ഹോട്ടലിന് സമീപത്താണ് അപകടം. ജോലികഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ മാവുങ്കാലില്‍ നിന്നും നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 59 9092 നമ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറും ക്ലീനറും ചേര്‍ന്ന് ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുമ്പളയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ചന്ദ്രാവതി. മക്കള്‍: നിധീഷ്, നിജേഷ് (ഇരുവരും ഗള്‍ഫ്) മരുമകള്‍: സുചിത്ര. സഹോദരങ്ങള്‍: രാമചന്ദ്രന്‍, സുബ്രഹ്മണ്യന്‍, സുധാകരന്‍. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.

Keywords : Kanhangad, Accident, Death, Obituary, Lorry, Injured, Hospital, Kasaragod, Thamban.