അജ്ഞാത വാഹനമിടിച്ച് ഗൃഹനാഥന്‍ മരിച്ചു
Jun 9, 2015, 09:00 IST
രാജപുരം: (www.kasargodvartha.com 09/06/2015) അജ്ഞാത വാഹനമിടിച്ച് ഗൃഹനാഥന്‍ മരിച്ചു. പടിമരുത് കൂരാമ്പിക്കോലിലെ രാമനാ(48)ണ് മരിച്ചത്. സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാമനെ ഇടിച്ചിട്ട വാഹനത്തെ കുറിച്ച് വ്യക്തമായ സൂചനകളില്ലെങ്കിലും പാണത്തൂരില്‍ നിന്ന് ഈ സമയത്ത് കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ട ഒരു പിക്കപ്പ് വാനിനെ ചുറ്റിപ്പറ്റിയാണ് പോലീസ് അന്വേഷണം കേന്ദ്രീകരിച്ചിട്ടുള്ളത്.
കൂരാമ്പിക്കോലിലെ പള്ളിക്കണ്ണന്‍-കമ്മാടത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: ലീല. മക്കള്‍: രഞ്ജിത്ത്, രാജേഷ്, രമ്യ (മൂവരും അട്ടേങ്ങാനം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ദാമോദരന്‍, കാര്‍ത്യായനി, ബിന്ദു.

Keywords : Death, Obituary, Kanhangad, Accident, Hospital, Raman.