മകളുടെ വീട്ടിലേക്ക് പോവുകയായിരുന്ന പിതാവ് ട്രെയിന്‍തട്ടി മരിച്ചു
Aug 29, 2014, 10:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 29.08.2014) മകളുടെ വീട്ടിലേക്ക് പോകാന്‍ റെയില്‍ പാളം മുറിച്ചു കടക്കുകയായിരുന്ന വൃദ്ധന്‍ ട്രെയിന്‍ തട്ടി മരിച്ചു. എടാട്ടുമ്മലിലെ പാലായി ചെറിയമ്പു (80)വാണ് മരിച്ചത്.
തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എയുപി സ്‌കൂളിനടുത്ത് പാളം മുറിച്ച് കടക്കുന്നതിനിടെ മംഗലാപുരം ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് തട്ടുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെ 11.45 ഓടെയാണ് സംഭവം . പേക്കടത്ത് താമസിക്കുന്ന മകള്‍ രമയുടെ വീട്ടിലേക്ക് പോകാന്‍ റെയില്‍ പാളം മുറിച്ച് കടക്കവേ മൂന്ന് മണിക്കൂറോളം വൈകി എത്തിയ എഗ്മോര്‍ എക്‌സ്പ്രസ് തട്ടുകയായിരുന്നു.
ചന്തേര അഡീഷണല്‍ എസ്.ഐ കെ.വി ചന്ദ്രഭാനു ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കേളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. ഭാര്യ: പാവൂര്‍ നാരായണി. മക്കള്‍: രാധ, യശോദ, ചന്ദ്രന്‍, സന്തോഷ് കുമാര്‍, രമ. മരുമക്കള്‍: കൃഷ്ണന്‍ (വെള്ളച്ചാല്‍), ബാലകൃഷ്ണന്‍ (മാണിയാട്ട് ), രാമകൃഷ്ണന്‍ (പേക്കടം ), പ്രേമ (പേക്കടം ), സുമിത (പിലിക്കോട് ഏച്ചിക്കുളങ്ങര ). സഹോദരങ്ങള്‍: പരേതരായ രാമന്‍,അമ്പു.

Keywords : Trikaripure, Death, Father, Train, Kanhangad, Obituary, Daughter, Cheriyambu.