ട്രെയിനില്‍നിന്നും തെറിച്ചുവീണ് മധ്യവയസ്‌ക്കന്‍ മരിച്ചു
Jul 2, 2015, 09:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/07/2015) ട്രെയിനില്‍നിന്നും തെറിച്ചുവീണ് മധ്യവയസ്‌ക്കന്‍ ദാരുണമായി മരണപ്പെട്ടു. പയ്യന്നൂര്‍ സ്വദേശിയായ കുഞ്ഞിരാമന്‍ (55) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പടന്നക്കാടിനടുത്ത് ഐങ്ങോത്താണ് സംഭവം. മംഗലാപുരത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന കുഞ്ഞിരാമന്‍ അബദ്ധത്തില്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റ കുഞ്ഞിരാമന്‍ തല്‍ക്ഷണംതന്നെ മരണപ്പെടുകയും ചെയ്തു. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: പരേതയായ സുനിത. മക്കള്‍: നിതിന്‍ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി, ചീമേനി), അര്‍ച്ചന. സഹോദരങ്ങള്‍: ശ്രീധരന്‍, ലക്ഷ്മി.
ഭാര്യ: പരേതയായ സുനിത. മക്കള്‍: നിതിന്‍ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി, ചീമേനി), അര്‍ച്ചന. സഹോദരങ്ങള്‍: ശ്രീധരന്‍, ലക്ഷ്മി.
Keywords : Train, Accident, Obituary, Kanhangad, Kerala, Kunhiraman, Advertisement Sara Apartments.