ഭര്‍തൃമതിയുടെ വീട്ടിലെത്തിയ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; ഒരാളെ മംഗലാപുരത്തേക്ക് മാറ്റി
Jul 4, 2013, 21:11 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കടപ്പുറം ഹദ്ദാദ്‌നഗറിലെ ഭര്‍തൃമതിയുടെ വീട്ടിലെത്തി യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഢനത്തിനിരയാക്കാന്‍ ശ്രമം നടത്തിയ രണ്ട് യുവാക്കളെ നാട്ടുകാര്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദിച്ചു. അക്രമത്തില്‍ സാരമായി പരിക്കേറ്റ യുവാക്കളിള്‍ ഒരാളെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. സുഹൃത്തായ യുവാവ് പോലീസ് കസ്റ്റഡിയിലായി.
ഹൊസ്ദുര്‍ഗ് കടപ്പുറം സ്വദേശികളായ ഷംസുദ്ദീന്‍ (24), റാഷിദ് (22)എന്നിവരെയാണ് നാട്ടുകാര്‍ ബുധനാഴ്ച മര്‍ദിച്ചത്. ഇവര്‍ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ഹദ്ദാദ്‌നഗറിലെ ഭര്‍തൃമതിയുടെ വീട്ടിലെത്തുകയും കയറിപ്പിടിച്ച് ബലാല്‍സംഗത്തിനിരയാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ബഹളംകേട്ട് നാട്ടുകാര്‍ തടിച്ചുകൂടുകയും യുവാക്കളെ വളഞ്ഞിട്ട് മര്‍ദിക്കുകയുമായിരുന്നു.
ഷംസുദ്ദീന് അക്രമത്തില്‍ സാരമായി പരിക്കേറ്റു. യുവാവിനെ അതിഞ്ഞാലിലെ മന്‍ സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പോലീസ് ഇടപെട്ട് രാത്രിയോടെ തന്നെ മംഗലാപുരത്തേക്ക് മാറ്റി. റാഷിദിനെ പോ ലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യുവതി ഈ രണ്ടംഗസംഘത്തെ മാസങ്ങളായി ഭയപ്പെട്ടുവരികയായിരുന്നു. രാത്രി വൈകി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തിയ യുവതി യുവാക്കള്‍ രണ്ടുപേരും ചേര്‍ന്ന് മെയ് എട്ടിന് രാത്രി സ്വന്തം വീട്ടില്‍ വെച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്തതായി പരാതിപ്പെട്ടു.
എട്ടി ന് രാത്രി എട്ട് മണിയോടെ യുവതിയുടെ വീട്ടിലെത്തിയ ഷംസുദ്ദീനും റാഷിദും യുവതിയെ ഭീഷണിപ്പെടുത്തുകയും ഇരുവരും യുവതിയെ ബലം പ്രയോഗിച്ച് മാറി മാറി ബലാല്‍സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ചില കുടുംബ കാര്യങ്ങള്‍ സംസാരിക്കാന്‍ അന്ന് ഈ വീട്ടിലെത്തിയിരുന്നു. ബാബു എന്ന് പേരുള്ള ഈ യുവാവിന്റെ വരവില്‍ സംശയം തോന്നിയ ഷംസുദ്ദീനും റാഷിദും വീട്ടിലേക്ക് കയറുകയും ബാബുവിനെയും യുവതിയെയും ഭീഷണിപ്പെടുത്തുകയും ബാബുവിനെ മുറിയില്‍ പൂട്ടിയിട്ട ശേഷം യുവതിയെ ബലാല്‍സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി.
പിന്നീട് പല ദിവസങ്ങളിലും രണ്ടംഗസംഘം യുവതിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തി തങ്ങളുടെ ഇംഗിതത്തിന് വിധേയയാക്കാന്‍ ശ്രമം നടത്തിയിരുന്നു. അപ്പോഴൊക്കെ യുവതി ചെറുത്തുനില്‍ക്കുകയായിരുന്നു. ബുധനാഴ്ച സംഘം നാട്ടുകാരുടെ പിടിയിലായതോടെ യുവതി തനിക്ക് രണ്ട് യുവാക്കളില്‍ നിന്ന് അനുഭവിക്കേണ്ടിവന്ന തിക്താനുഭവങ്ങള്‍ വീട്ടുകാരോട് പറയുകയായിരുന്നു.
രാത്രി തന്നെ ഭര്‍തൃമതി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി ഇരുവര്‍ക്കുമെതിരെ പരാതി നല്‍കി. ഷംസുദ്ദീനും റാഷിദിനുമെതിരെ പോലീസ് ബലാല്‍സംഗത്തിന് കേസെടുത്തിട്ടുണ്ട്. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ഭര്‍തൃമതിയുടെ വീട്ടുപരിസരത്ത് ഒരു മാസം മുമ്പ് വെല്‍ഡിംഗ് തൊഴിലാളിയായ യുവാവിനെ നാട്ടുകാര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയിരുന്നു. അന്ന് യുവാവിനെ പിടികൂടി ചോദ്യം ചെയ്യാനും മര്‍ദ്ദിക്കാനും മുമ്പില്‍ നിന്നവരില്‍ ശംസുദ്ദീനും റാഷിദും ഉള്‍പ്പെട്ടിരുന്നു.
വെല്‍ഡിംഗ് തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ ശംസുദ്ദീന്‍ പിടിച്ചുവെക്കുകയും ചെയ്തു. പിന്നീട് ഈ ഫോണ്‍ ഉപയോഗിച്ച് ഭര്‍തൃമതിയെ ഇരുവരും നിരന്തരം ഭീഷണിപ്പെടുത്തി വന്നതായി പറയപ്പെടുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ശംസുദ്ദീന്‍. ഇയാളുടെ ഭീഷണി പരിധിവിട്ടപ്പോള്‍ യുവതി ബന്ധുക്കളെ വിവരം ധരിപ്പിച്ചുവത്രെ. തുടര്‍ന്നാണ് ബുധനാഴ്ച രാത്രി വീട്ടിലെത്തിയ ശംസുദ്ദീനെ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചത്.
യുവാവിനെ മുറിയില്‍ അടച്ചുപൂട്ടി തല്‍സമയം വീട്ടുപരിസരത്ത് കാവല്‍ നിന്നിരുന്ന റാഷിദിന്റെ പിറകെ നാട്ടുകാര്‍ നീങ്ങി. ഇതേ സമയം ശംസുദ്ദീന്‍ ബന്ധുക്കളെ വിവരമറിയിക്കുകയും സഹോദരന്റെ നേതൃത്വത്തില്‍ മറ്റ് സുഹൃത്തുക്കളെത്തി യുവാവിനെ മോചിപ്പിച്ച് മന്‍സൂര്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
പടന്നക്കാട് സ്വദേശിനിയാണ് ഭര്‍തൃമതിയായ യുവതി. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. ഹൊസ്ദുര്‍ഗ് പോലീസ് ബലാത്സംഗത്തിന് കേസെടുത്തതോടെ ഇപ്പോള്‍ മംഗലാപുരത്ത് ചികിത്സയില്‍ കഴിയുന്ന ശംസുദ്ദീന് പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള റാഷിദിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Keywords: Attack, Kanhangad, Hosdurg, Housewife, Injured, Case, Hospital, Police, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.