മദ്യലഹരിയില്‍ ഭാര്യയ്ക്ക് മര്‍ദനം, വീട്ടുകാര്‍ക്ക് അസഭ്യവര്‍ഷം; മധ്യവയസ്‌കന്‍ അറസ്റ്റില്‍
Aug 18, 2015, 13:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/08/2015) മദ്യ ലഹരിയില്‍ ഭാര്യയെ മര്‍ദിക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത മധ്യവയസ്‌കനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. മത്സ്യത്തൊഴിലാളിയായ ബല്ലാ കടപ്പുറത്തെ ടി. ഗോവിന്ദനാണ് (60) അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. അമിത മദ്യലഹരിയിലെത്തിയ ഗോവിന്ദന്‍ ഭാര്യ നാരായണിയെ മര്‍ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. തുടര്‍ന്ന് അയല്‍വാസികളെ അസഭ്യം പറയുകയും ചെയ്തു. പരിക്കേറ്റ നാരായണിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Keywords : Liquor, Kanhangad, Kerala, House, Assault, Wife, Police, Arrest, T. Govindan.