കാഞ്ഞങ്ങാട്ട് നിന്നും മുങ്ങിയ വ്യാജ സിദ്ധനും കൂട്ടാളിയും ആലപ്പുഴയില്‍ പിടിയിലായി
Jul 2, 2014, 12:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.07.2014) നിരവധി പേരില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തി കാഞ്ഞങ്ങാട്ട് നിന്നും മുങ്ങിയ വ്യാജ സിദ്ധനും കൂട്ടാളിയും ആലപ്പുഴയില്‍ പിടിയിലായി. മംഗലാപുരം സ്വദേശിയായ സയ്യിദ് ഹാദി ഷൗക്കത്തലി എന്ന സി.എം ഇബ്രാഹിം (47), കായംകുളത്തെ ജ്വല്ലറി ഉടമ മറിയം സജു എന്ന സജു (37) എന്നിവരാണ് പിടിയിലായത്.
കായംകുളം റെയില്‍വെ സ്റ്റേഷനിനടുത്ത വാടക വീട്ടില്‍ താമസിച്ചാണ് വ്യാജ സിദ്ധന്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്. കാസര്‍കോട്ടെ മടവൂര്‍ തങ്ങളുടെ ശിഷ്യനാണെന്ന് വ്യാജ പ്രചരണം നടത്തിയായിരുന്നു തട്ടിപ്പ്. ആലപ്പുഴ മേമന സ്വദേശി നൗഷാദില്‍ നിന്നും 17.25 ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തു. ആദ്യം തേന്‍, മുട്ട, ഏലസ് എന്നിവ നല്‍കിയായിരുന്നു തട്ടിപ്പ്. പിന്നീട് മുംബൈയില്‍ നിന്നെത്തിയ രണ്ട് സ്വാമിമാരുമായി ചേര്‍ന്ന് ഭൂമി പൂജ നടത്തിയും തട്ടിപ്പ് തുടര്‍ന്നു.
യുവാക്കള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തും സംഘം തട്ടിപ്പ് നടത്തി. മൈനാഗപ്പള്ളി സ്വദേശിയായ അനസിന്റെ പാസ്‌പോര്‍ട്ട് ഇത്തരത്തില്‍ തട്ടിയെടുത്തു. കായംകുളത്ത് സിദ്ധന്‍ താമസിച്ചു വന്നിരുന്ന വീട്ടില്‍ നടത്തിയ റെയ്ഡില്‍ മുട്ടി, തേങ്ങ, ഏലസ്, രാസപദാര്‍ത്ഥങ്ങള്‍, തേന്‍, മൂന്ന് പാസ്‌പോര്‍ട്ട്, വിദേശ കറന്‍സികള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സിദ്ധന്‍ മംഗലാപുരത്ത് കോടിക്കണക്കിന് രൂപ വിലവരുന്ന വീട് നിര്‍മിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Keywords : Kanhangad, Case, Police, Investigation, Accuse, Arrest, Kasaragod, CM Ibrahim, Saju.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067