സദാചാര പോലീസ് നടത്തിയ കൊല: പ്രതികളിലൊരാള്‍ കോടതിയില്‍ കീഴടങ്ങി
May 30, 2012, 13:31 IST
Venu |
തിങ്കളാഴ്ച രാത്രി 10.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കഞ്ചാവ് കേസിലെ പ്രതിയായ പള്ളിക്കരയിലെ അബ്ദുള്ളയോടൊപ്പം തിങ്കളാഴ്ച സന്ധ്യയോടെ വേണു അടുക്കത്ത്പറമ്പില്‍ എത്തിയതായിരുന്നു. അടുക്കത്ത്പറമ്പ് ബസ് ഷെല്‍ട്ടറില്‍ വെച്ച് മദ്യലഹരിയിലായിരുന്ന ഉമേശും, പ്രജീഷും വേണുവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കത്തിന് ശേഷം വേണുവും അബ്ദുള്ളയും സ്ഥലം വിട്ടു. അല്‍പ്പം കഴിഞ്ഞ് വേണുവിനെ അന്വേഷിച്ച് രണ്ടുപേര്‍ വീട്ടിലെത്തി. വേണു വീട്ടില്‍ ഇല്ലെന്ന് അറിഞ്ഞതോടെ ഇരുവരും മടങ്ങുന്നതിനിടയില്‍ വഴിവക്കില്‍ വേണുവിനെ കണ്ടുമുട്ടുകയും, വേണുവിനെ തടഞ്ഞുനിര്‍ത്തി വടികൊണ്ട് തുടരെ തുടരെ തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇരുമ്പുവരികൊണ്ടുള്ള അടിയേറ്റ് തല പിളര്‍ന്ന് തലച്ചോര്‍ റോഡിലേക്ക് തെറിച്ചുവീണിരുന്നു. അടുക്കത്ത്പറമ്പിലെ ഒരു ക്ഷേത്രത്തിന്റെ ഭണ്ഡാരം മോഷണം പോയെന്ന പരാതിയാണ് തര്‍ക്കത്തിനും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്.
ചതുരക്കിണര്‍ അടുക്കത്ത്പ്പറമ്പ് പ്രദേശങ്ങളില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷമുള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് കോടതിയില്‍ കീഴടങ്ങിയ ഉമേശ്. നാടിനെ നടുക്കിയ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താന്‍ നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ തലനാരിഴ കീറി നടത്തിയ അന്വേഷണമാണ് പ്രതികളെ വലയിലാക്കാന്‍ കഴിഞ്ഞത്.
Keywords: Madikai, Murder-case, Kanhangad, Accuse, Surrendered, Kasaragod