city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാപ്പയ്ക്ക് ഒരു മാസമാണെങ്കിലും ജാമ്യം കിട്ടിയല്ലൊ, അല്ലാഹുവിന് സര്‍വ്വ സ്തുതിയും: മഅദനിയുടെ മകന്‍

കാഞ്ഞങ്ങാട്: (kasargodvartha.com 13.07.2014) 'നിരന്തര നീതി നിഷേധത്തിനിടക്ക് ചികിത്സക്കായി കര്‍ശന ഉപാധികളോടെയാണെങ്കിലും ജാമ്യം അനുവദിച്ചു കിട്ടിയത് ആശ്വാസകരം തന്നെ. ഈ പുണ്യ മാസത്തില്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു.' അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മകന്‍ ഉമര്‍ മുഖ്താറിന്റോതാണീ വാക്കുകള്‍. ജാമ്യം കിട്ടിയ ബാപ്പയെ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിക്കാന്‍ പോവും വഴി കാഞ്ഞങ്ങാട് സി.എം ഉസ്താദ് നഗറില്‍ നടക്കുന്ന ഹാദിയ റമദാന്‍ ചതുര്‍ദിന പ്രഭാഷണ പരമ്പരയില്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണം കേള്‍ക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

പുറത്തിറങ്ങാന്‍ പഴുതില്ലാത്ത വിധം തീവ്ര വകുപ്പുകള്‍ ചേര്‍ത്ത് വിചാരണയില്ലാതെ വിചാരണ തടവുകാരനായി തുടരുന്ന ബാപ്പയുടെ ആരോഗ്യം വളരെ മോശമാണ്. ഒരു മാസമാണെങ്കിലും ജാമ്യം കിട്ടിയല്ലൊ, ഇത് നീതിയുടെ പൂര്‍ത്തീകരണമല്ല. ചെറിയൊരു ആശ്വാസം മാത്രം. കോടതികളിലെ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. പ്രതീക്ഷ കൈവിടുന്നുമില്ല. ബാപ്പയുടെ ജാമ്യത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അളവറ്റ കടപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മൂത്ത മകനായ ഉമര്‍ മുഖ്താര്‍ ഖുര്‍ആന്‍ ഹിഫല്‍ പഠനത്തിനും ഹയര്‍ സെക്കണ്ടറി പഠനത്തിനും ശേഷം മക്ക യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്താനുള്ള ഒരുക്കത്തിലാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia