ആശുപത്രിയിയിലെ ഇഞ്ചക്ഷന്‍ മരുന്നു കുപ്പിയില്‍ ഇല കണ്ടെത്തി
Aug 3, 2012, 16:51 IST
ആശുപത്രിയിലെ ക്ലോറൈഡ് ഇഞ്ചക്ഷന്‍ കുപ്പിയില്‍ കണ്ടെത്തിയ ഇല |
കാഞ്ഞിരപ്പൊയിലിലെ സുനില്‍കുമാര്‍- വിജിത ദമ്പതികളുടെ ഒരു വയസ്സുള്ള മകള്‍ സാന്‍വിയക്കാണ് ഇലയടങ്ങിയ കുപ്പിയില്‍ നിന്നും മരുന്ന് നല്‍കിയത്. പനിയെതുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമാണ് വിജിതയെ നോര്‍ത്ത് കോട്ടച്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇഞ്ചക്ഷന്‍ മരുന്ന് ഡ്രിപ്പ് നല്‍കിയപ്പോള്‍ കുപ്പിയിലെ അടിഭാഗത്ത് ഇല കണ്ടെത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ കുപ്പിമാറ്റി മറ്റൊരു സോഡിയം ക്ലോറൈഡ് ഇഞ്ചക്ഷന്‍ കുപ്പി സ്ഥാപിക്കുകയായിരുന്നു. നിരുത്തരവാദപരമായ ആശുപത്രി അധികൃതരുടെ സമീപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്.
Keywords: Sodium chloride injection bottle, Leaf, Hospital, Kanhangad, Kasaragod.