എല്‍.ഡി.എഫ്. പൊതുയോഗം 23ന്
Apr 19, 2013, 17:49 IST
കാസര്‍കോട്: യു.ഡി.എഫ്. സര്‍ക്കാറിന്റെ ജനദ്രോഹനയങ്ങള്‍ക്കതിരെ സംസ്ഥാന വ്യാപകമായി എല്‍.ഡി.എഫ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി 23ന് ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ പൊതുയോഗം സംഘടിപ്പിക്കും. വൈകിട്ട് നാലിന് ഉപ്പള, ബദിയടുക്ക, പൊയിനാച്ചി, കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിലാണ് പൊതുയോഗം.
കേരളത്തിന്റെ എല്ലാം മേഖലകളേയും തകര്‍ക്കുന്ന സമീപനമാണ് യു.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിരൂക്ഷമായ വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുന്നു. പവര്‍കട്ട്, ലോഡ് ഷെഡിങ് എന്നിവ കാരണം ജനങ്ങള്‍ ഇരുട്ടിലാണ്. കുടിവെള്ളം വിതരണം തടസപെടുന്നു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും യു.ഡി.എഫ്. സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്നു. പ്രവാസികളെ സൗദ്യഅറേബ്യ സര്‍ക്കാര്‍ പിരിച്ചുവിടുമ്പോള്‍ കേരള സര്‍ക്കാര്‍ അനങ്ങപ്പാറ നയം സ്വീകരിക്കുന്നു. ഇതിനെതിരെയാണ് എല്‍.ഡി.എഫ്. പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
ജില്ലാ കമ്മിറി യോഗത്തില്‍ എ.കെ. നാരായണന്‍ അധ്യക്ഷനായി. കെ.പി. സതീഷ്ചന്ദ്രന്‍, പി. രാഘവന്‍, ഹരീഷ് ബി. നമ്പ്യാര്‍, എം. അനന്തന്‍ നമ്പ്യാര്‍, സുരേഷ് പുതിയടുത്ത്, എം.കെ. അബ്ദുല്ല, കെ.വി. കൃഷ്ണന്‍, വി.വി. ദാമോദരന്‍, എം. ഹരിപ്രസാദ്, ഷെരീഫ് മുഹമ്മദ്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: LDF, Against, UDF, Government, Meeting, Uppala, Badiyadukka, Poinachi, Kanhangad, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News