ട്രാഫിക് ബോധവല്‍ക്കരണവുമായി കുട്ടി പൊലീസ്
Apr 26, 2012, 22:30 IST
കാഞ്ഞങ്ങാട്: കുട്ടി പൊലീസ് ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 88 കുട്ടികളടങ്ങുന്ന കുട്ടി പൊലീസ് സംഘമാണ് എട്ട് ദിവസങ്ങളിലായി കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡിലും ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ പരിധിയിലെ ദേശീയപാതയിലും ട്രാഫിക് ബോധവല്‍ക്കരണം നടത്തിയത്. സീറ്റ്ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കേണ്ടതിന്റെ ആവശ്യകതയും മദ്യപിച്ച് വാഹനമോടിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളും കുട്ടികള്‍ ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കി. കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കേണ്ടത് സംബന്ധിച്ച് സീബ്രാലൈനിന്റെ വിശദാംശങ്ങളും പറഞ്ഞുകൊടുത്തു. ഹൊസ്ദുര്‍ഗ് എഎസ്ഐ എന്‍ വിജയനും ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കായികാധ്യാപകന്‍ ഇമ്മാനുവലുമാണ് കുട്ടികള്‍ക്ക് ആവശ്യമായ സഹായ നിര്‍ദേശം നല്‍കുന്നത്.
Keywords: Kuttipolice, Traffic counseling, Kanhangad, Kasaragod
Keywords: Kuttipolice, Traffic counseling, Kanhangad, Kasaragod