നിയമയുദ്ധം അവസാനിച്ചു; കോട്ടച്ചേരി മേല്‍പ്പാല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും
Apr 23, 2012, 18:08 IST
കാഞ്ഞങ്ങാട്: റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ തകൃതിയായിട്ടും സ്ഥലമെടുപ്പിന്റെ പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക ഘട്ടം പോലും തുടങ്ങാന്‍ കഴിയാതെ പോയ കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലമെന്ന തീരദേശ - നഗരവാസികളുടെ സ്വപ്നം പൂവണിയുന്നു.
മേല്‍പ്പാലം നിര്‍മ്മാണത്തിനെതിരെ വന്‍ സ്രാവുകള്‍ രംഗത്ത് വന്നതോടെയാണ് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം നിയമ യുദ്ധത്തിന്റെ നൂലാമാലകളില്‍ കുടുങ്ങിയത്. സ്ഥലമെടുപ്പിന് എതിരെ നിരവധി പേര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നതോടെയാണ് പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയത്. ചുരുങ്ങിയത് നാല് തവണയെങ്കിലും സ്റേ സമ്പാദിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല.

ഏറ്റവും ഒടുവില്‍ മേല്‍പ്പാല നിര്‍മ്മാണത്തിനെതിരെ സ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സ്റേ അനുവദിക്കാന്‍ കോടതി വിസമ്മതിച്ചു. നിലവില്‍ കോട്ടച്ചേരി മേല്‍പ്പാലത്തിനെതിരെ യാതൊരു വിധ സ്റേയും നിലവില്ലാത്തതിനാല്‍ മേല്‍പ്പാലം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങളിലേക്ക് ആക്ഷന്‍ കമ്മിറ്റി തയ്യാറായിട്ടുണ്ട്. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന് സ്ഥലമേറ്റെടുത്ത് നല്‍കുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. നിര്‍മ്മാണ ചുമതല ഈ കോര്‍പ്പറേഷനാണ്.
മേല്‍പ്പാലത്തിന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരും റെയില്‍വെ വകുപ്പും അനുമതി നല്‍കിയതാണ്. ആവശ്യമായ തുക വകയിരുത്തുകയും ചെയ്തു. സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് കോടതിയില്‍ ചിലര്‍ നിയമയുദ്ധം തുടര്‍ന്നതിനാലാണ്. ഇപ്പോള്‍ അതൊക്കെ അവസാനിച്ചു.
അനുബന്ധ റോഡിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് എത്രയും പെട്ടെന്ന് കോര്‍പ്പറേഷന് നല്‍കാന്‍ ജില്ലാ കലക്ടറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പാലത്തിന് മുകളിലുള്ള നിര്‍മ്മാണം റെയില്‍വെ നേരിട്ട് പൂര്‍ത്തിയാക്കും. കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ തീരദേശത്തേക്കുള്ള ഗതാഗത കുരുക്ക് പൂര്‍ണ്ണമായും ഒഴിവാകും.

Keywords: Overbridge, kottacheri, Kanhangad, Kasaragod