കോടിയേരി ചീമേനി തുറന്ന ജയില്‍ സന്ദര്‍ശിച്ചു
Oct 27, 2012, 17:10 IST
കോടിയേരി ബാലകൃഷ്ണന് ചീമേനി തുറന്ന ജയില്‍ സന്ദര്‍ശിക്കുന്നു. |
ജയിലിനകത്ത് തടവുകാര്‍ താമസിക്കുന്ന ബാരക്കുകള്‍ സന്ദര്‍ശിച്ച് തടവുകാരോട് സംസാരിച്ചു. തടവുകാരുടെ ന്യായമായ ആവശ്യങ്ങളും ജലക്ഷാമം പരിഹരിക്കാനാവശ്യമായ നടപടികളെക്കുറിച്ചും ജയിലിനകത്ത് നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.
ഒന്നര മണിക്കൂര്‍ ജയിലില്‍ ചെലവഴിച്ച അദ്ദേഹം ജയിലിനകത്തുള്ള ആട്, പന്നി, പശു എന്നിവയുടെ ഫാമും സന്ദര്‍ശിച്ചു. കെ കുഞ്ഞിരാമന് എംഎല്‍എ, സിപിഎം ജില്ലാസെക്രട്ടറി കെ പി സതീഷ്്ചന്ദ്രന്, ഏരിയാസെക്രട്ടറി കെ പി വത്സലന്‍ എന്നിവരും കോടിയേരിയോടൊപ്പമുണ്ടായി. ജയില്‍ സൂപ്രണ്ട് എ ദേവദാസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചു.
ഭൂസമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാതല കണ്വന്ഷന്
കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
|
കര്‍ഷകസംഘം, കെഎസ്കെടിയു, ആദിവാസി ക്ഷേമസമിതി, കോളനി അസോസിയേഷന് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമര പ്രഖ്യാപന കണ്വന്ഷന്. ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയും പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും മിച്ചഭൂമിയും ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഈ സംഘടനകള്‍ ഭൂസമരം ആരംഭിക്കുന്നത്. തോട്ടഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും നെല്‍വയല്‍ നികത്താനുമുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കാനും സമരം ലക്ഷ്യമിടുന്നുണ്ട്.
അനധികൃതമായി സ്വകാര്യവ്യക്തികള്‍ കൈവശംവച്ചിരിക്കുന്ന ഭൂമിയുള്‍പ്പെടെ ചുണ്ടിക്കാണിച്ച് നടക്കുന്ന സമരത്തില്‍ ആയിരക്കണക്കിന് വളണ്ടിയര്‍മാര്‍ അണിനിരക്കും. ആവശ്യം അംഗീകരിക്കുന്നതുവരെ ഭൂമിയില്‍ പ്രവേശിച്ച് അവകാശം സ്ഥാപിക്കുന്ന സമര രീതിയാണ് സ്വീകരിക്കുക. സമര വളണ്ടിയര്‍മാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചാല്‍ ജാമ്യമെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. ജയിലില്‍ പോകാന്‍ തയ്യാറായ വളണ്ടിയര്‍മാരാണ് സമരത്തിനെത്തുന്നത്.
സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ കര്‍ഷകസംഘം ജില്ലാസെക്രട്ടറി എം വി കോമന്‍നമ്പ്യാര്‍ അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന് എംപി, ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്, കെ കുഞ്ഞിരാമന് എംഎല്‍എ, ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി വിദ്യാധരന് കാണി, കോളനി അസോസിയേഷന് സംസ്ഥാന നേതാവ് പുരുഷന് കടലുണ്ടി എംഎല്‍എ, കര്‍ഷകസംഘം നേതാക്കളായ സി എച്ച് കുഞ്ഞമ്പു, കെ കുഞ്ഞിരാമന് എംഎല്‍എ (ഉദുമ), വി നാരായണന്, കെ പുരുഷോത്തമന്, കെഎസ്കെടിയു നേതാക്കളായ കെ കണ്ണന്‍നായര്‍, എം വി ബാലകൃഷ്ണണ്‍, ആദിവാസി ക്ഷേമസമിതി ജില്ലാസെക്രട്ടറി കെ കൃഷ്ണന്, പ്രസിഡന്റ് പി കുഞ്ഞിരാമന് എന്നിവര്‍ സംബന്ധിച്ചു. കെഎസ്കെടിയു ജില്ലാസെക്രട്ടറി വി കെ രാജന് സ്വാഗതം പറഞ്ഞു.
ജില്ലാ സമരസമിതിക്ക് കണ്വന്ഷന് രൂപം നല്കി. എം വി കോമന്‍നമ്പ്യാര്‍ ചെയര്‍മാനും വി കെ രാജന് കണ്വീനറുമായാതാണ് സമരസമിതി. കൊട്ടറ വാസുദേവ്, കെ രാധ, വി നാരായണന് എന്നിവരെ വൈസ് ചെയര്മാന്മാരായും കെ കൃഷ്ണനെ ജോയിന്റ് കണ്‍വീനറായും തെരഞ്ഞെടുത്തു. ഏരിയാതല കണ്വന്ഷന് ചേരാനും തീരുമാനിച്ചു. തൃക്കരിപ്പൂര്‍, നീലേശ്വരം, ചെറുവത്തൂര്‍ ഏരിയാ കണ്‍വന്‍ഷനുകള്‍ 28നും പനത്തടി, കാഞ്ഞങ്ങാട്, ഉദുമ കണ്‍വന്‍ഷനുകള്‍ 29നും എളേരി, ബേഡകം, കാറഡുക്ക കണ്‍വന്‍ഷനുകള്‍ 30നും കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം കണ്‍വന്‍ഷനുകള്‍ രണ്ടിനും ചേരും.
Keywords: Kasaragod, Kerala, Kanhangad, Cheruvathur, Kodiyeri Balakrishnan, CPM, Kumbala, Manjeshwaram, Convention, Chemeni, Jail, Visits.