കെ.എം. ഹസൈനാര്‍ ഹാജി നിര്യാതനായി
Jun 30, 2012, 17:49 IST
കാഞ്ഞങ്ങാട്: സംയുക്ത മുസ്ലിം ജമാഅത്തിന്റ ആദ്യകാല ജനറല്‍ സെക്രട്ടറിമാരില്‍ പ്രമുഖനും രാഷ്ട്രീയ മത-സാസ്‌ക്കാരിക രംഗത്തെ തിളക്കമാര്‍ന്ന വ്യക്തിത്വവുമായിരുന്ന മാണിക്കോത്തെ കെ.എം.ഹസൈനാര്‍ ഹാജി(69) നിര്യാതനായി. വെള്ളിയാഴ്ച രാത്രി കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിന് പിറക് വശം എഫ്.എ.സി.ടി രാസവളം ഉല്‍പ്പന്നങ്ങളുടെ വ്യാപാരിയായിരുന്ന ഹസൈനാര്‍ ഹാജി എഫ്.എ.സി.ടിയുടെ മികച്ച ഡീലര്‍ എന്ന നിലയല്‍ പുരസ്‌ക്കാരം നേടിയിട്ടുണ്ട്. സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്- ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഹസൈനാര്‍ ഹാജി അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: മറിയം. മക്കള്‍: ആയിഷ, അബ്ദുല്‍ അസീസ്, മുഹമ്മദ് ഹനീഫ, സമീറ. മരുമക്കള്‍: ഇസ്മയില്‍ പാലക്കി, എം.ബി. ഹസൈനാര്‍, ഫര്‍സാന, സുനീറ. സഹോദരങ്ങള്‍: ആമിന, പരേതരായ കെ.എം. ഇബ്രാഹിം, മുഹമ്മദ് അബ്ദുല്ല, അബ്ദുര്‍ റഹിമാന്‍.
മയ്യത്ത് ശനിയാഴ്ച ഉച്ചയ്ക്ക് മാണിക്കോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഇതിന് ശേഷം സര്‍വ്വകക്ഷി അനുശോചന യോഗവും നടന്നു.
Keywords: K.M. Hassainar Haji, Obituary, Kanhangad, Muslim Jama-ath President