ആഭ്യന്തരമന്ത്രിയെ തടയുമെന്ന ബി.ജെ.പി പ്രസ്താവന ജനാധിപത്യ വിരുദ്ധം: അഡ്വ. കെ.കെ രാജേന്ദ്രന്‍
Sep 4, 2015, 12:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 04/09/2015) സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ അഷ്ടമി രോഹിണി ദിനത്തില്‍ പൊതു പരിപാടിയില്‍ പങ്കെടുത്താല്‍ തടയുമെന്ന ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ പ്രസ്താവന അപലപനീയമാണെന്ന് ഡി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. കെ.കെ രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ജനാധിപത്യ വിരുദ്ധ ശക്തികള്‍ക്ക് അക്രമത്തിനുള്ള ആഹ്വാനമായേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതികരണം ജില്ലയിലെ ജനാധിപത്യ വിശ്വാസികളില്‍ നിന്നുമുയരണമെന്നും രാജേന്ദ്രന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Keywords : Kanhangad, Trikaripur, Congress, BJP, Minister, Ramesh-Chennithala, DCC, DCC Vice President KK Rajendran.