പൂരോഗമന ക്ഷേമപദ്ധതികള്‍ കര്‍ഷകരിലെത്തിക്കണം: മെട്രോ
Jun 24, 2012, 22:21 IST
കാഞ്ഞങ്ങാട്: കാര്‍ഷിക മേഖലയുടെ പുരോഗതിക്കും കര്‍ഷകരുടെ ക്ഷേമത്തിനും യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവിധ പദ്ധതികളുടെ പ്രയോജനങ്ങള്‍ കര്‍ഷകരിലെത്തിക്കാന്‍ സ്വതന്ത്ര കര്‍ഷക സംഘം പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി പറഞ്ഞു. കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്താന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്ര കര്‍ഷക സംഘം കാഞ്ഞങ്ങാട് നിയോജക മണ്ഡലം സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് എം.കുഞ്ഞാമദ് പുഞ്ചാവി മുഖ്യപ്രഭാഷണം നടത്തി. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എം.എസ്.മുഹമ്മദ് കുഞ്ഞിയെ മെട്രോ മുഹമ്മദ് ഹാജി ഷാളണിയിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, എം.പി.ജാഫര്‍, എം.കെ.കുഞ്ഞബ്ദുല്ല ഹാജി, കെ.മുഹമ്മദ് കുഞ്ഞി, കെ.ബി.കുട്ടി ഹാജി, ടി.മുഹമ്മദ് ഹാജി, മുനീര്‍ കല്ലുരാവി, പി.കെ.മൊയ്തു, യു.വി.മുഹമ്മദ് കുഞ്ഞി, സി.പി.ഹസൈനാര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി പ്രസംഗിച്ചു. സെക്രട്ടറി എല്‍.എ.ഉമ്മര്‍ സ്വാഗതം പറഞ്ഞു.

Keywords: Metro Mohammed Haji, Karshaka sangam, Special convention, Kanhangad