കര്‍ണാടകയുവതി ഹിന്ദിയുവാവിനോടൊപ്പം ഒളിച്ചോടി
Jul 21, 2015, 09:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തട്ടുമ്മലില്‍ നിന്നും കര്‍ണാടക സ്വദേശിനിയായ യുവതി കാമുകനായ ഹിന്ദിയുവാവിനോടൊപ്പം ഒളിച്ചോടി. ഇത് സംബന്ധിച്ച് യുവതിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
തട്ടുമ്മലിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണാടകയിലെ ആഞ്ജനപ്പയുടെ മകള്‍ നേത്രാവതി(23)യെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാണാതായത്.
അമ്പലത്തറ വിട്ടല്‍ ആഗ്രോ ഇന്‍ഡസ്ട്രീസിലെ ജീവനക്കാരിയായ നേത്രാവതി ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചുവന്നില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് നേത്രാവതി അന്യസംസ്ഥാനതൊഴിലാളിയായ യുവാവിനോടൊപ്പം ഒളിച്ചോടിയതായി വ്യക്തമായത്. തുടര്‍ന്ന് അമ്പലത്തറപോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Missing, Lover, Woman, Interstate, Man, Worker, Case, Complaint, Eloped.