city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് 40-ാം വാര്‍ഷികം: തീരദേശ മേഖലയെ ഇളക്കിമറിച്ച് പ്രചരണ ജാഥ സമാപിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 07/01/2015) കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ 40-ാം വാര്‍ഷികത്തിനു മാണിക്കോത്ത് പ്രൗഢോജ്ജ്വല സമാപനം. ചൊവ്വാഴ്ച അതിഞ്ഞാല്‍ സമര്‍ഖന്ദില്‍ നിന്നും ആരംഭിച്ച പ്രചരണ ജാഥക്ക് ബുധനാഴ്ച തീരദേശ മേഖലയില്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.

നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും ജാഥാ നായകന്‍ മെട്രോ മുഹമ്മദ് ഹാജി, ഉപനായകന്‍ ബശീര്‍ വെള്ളിക്കോത്ത് ഡയറക്ടര്‍ സി കുഞ്ഞാമ്മദ് ഹാജി പാലക്കി, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മുബാറക് ഹസൈനാര്‍ ഹാജി, ഖാലിദ് പാറപ്പള്ളി, ജാതിയില്‍ ഹസൈനാര്‍, പി.പി അബ്ദുര്‍ റഹ്മാന്‍ വണ്‍ഫോര്‍ അബ്ദുര്‍ റഹ്മാന്‍, കെ.യു ദാവൂദ് ഹാജി, ശരീഫ് എഞ്ചിനീയര്‍ തുടങ്ങിയവരെ ആനയിക്കപ്പെട്ടത്.

രാവിലെ മുബാറക് മസ്ജിദ് പരിസരത്ത് നിന്നാണ് പ്രചരണ ജാഥ ആരംഭിച്ചത്. ടി ഹംസ മാസറ്റര്‍, കെ ഹമീദ് ഹാജി, സി.എച്ച് നൂറുദ്ദീന്‍, ഹാരിസ് റഹ്മാനി, ഹമീദ് ചിത്താരി തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. പുതിയ കോട്ടയില്‍ ഖാസിം, പാലാട്ട് ഇബ്രാഹിം കൊവ്വല്‍ പള്ളിയില്‍ സി കുഞ്ഞബ്ദുല്ല, പടന്നക്കാട് എന്‍.പി അബദുര്‍ റഹ്മാന്‍, ആറങ്ങാടി പടിഞ്ഞാറില്‍ യൂസുഫ് മദനി, നെടുങ്കണ്ടയില്‍ ഹമീദ് ഹാജി, തൈക്കടപ്പുറത്ത് യൂസുഫലി, ഞാണിക്കടവില്‍ മുഹമ്മദ് ഹാജി, സിയാറത്തിങ്കരയില്‍ ഹമീദ് എം.കെ, ആവിയില്‍ ഹമീദ് എം.കെ ബാവനഗറില്‍ എം.എ ഖാലിദ്, അസ്‌ലം ഷാര്‍ജ, എന്‍.പി അബൂബക്കര്‍, ബദരിയ നഗറില്‍ ഹംസ മൗലവി, പുഞ്ചാവിയില്‍ മൊയ്തു മൗലവി, മീനാപ്പീസില്‍ കെ.പി അബ്ദുര്‍ റഹ്മാന്‍ ഹാജി, പി അബ്ദുല്‍ ഖാദര്‍, കെ.ബി കുട്ടിഹാജി, സുലൈമാന്‍ ഹാജി, കെ.കെ ജാഫര്‍, ജാബിര്‍ ഹുദവി തുടങ്ങിയവര്‍ സ്വീകരിച്ചു.

ജാഥാ നായകരെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഷാളണിയിക്കുകയും ഹാരാര്‍പ്പണം നടത്തുകയും ചെയ്തു. വൈകുന്നേരം മാണിക്കോത്ത് നടന്ന പൊതു സമ്മേളനത്തില്‍ അശ്‌റഫ് ഫൈസി പടന്നക്കാട് മുഖ്യ പ്രഭാഷണം നടത്തി. വ്യാഴാഴ്ച മുതല്‍ ജനുവരി 18 വരെ നടക്കുന്ന കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ 40-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് വാഹന പ്രചരണ സംഘടിപ്പിച്ചത്.

മൂന്ന് ദിവസങ്ങളിലായി നടന്ന പ്രചരണ ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ഊഷ്മളമായ സ്വീകരണം നല്‍കിയ മുഴുവന്‍ ജമാഅത്ത് കമ്മിറ്റികള്‍ക്കും ജാഥാ നായകന്‍ മെട്രോ മുഹമ്മദ് ഹാജി, ഉപനായകന്‍ ബശീര്‍ വെള്ളിക്കോത്ത് ഡയറക്ടര്‍ സി കുഞ്ഞാമ്മദ് ഹാജി പാലക്കി തുടങ്ങിയവര്‍ പ്രത്യേക നന്ദി അറിയിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് 40-ാം വാര്‍ഷികം: തീരദേശ മേഖലയെ ഇളക്കിമറിച്ച് പ്രചരണ ജാഥ സമാപിച്ചു

Keywords : Kasaragod, Jamaath-committee, Anniversary, Rally, Kerala, Kanhangad, Samyuktha Jama ath, Metro Muhammed Haji, Basheer Vellikkoth. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia