city-gold-ad-for-blogger
Aster MIMS 10/10/2023

സംയുക്ത മുസ്ലിം ജമാഅത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുക: ജിഫ്രി തങ്ങള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2014) കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് നടപ്പാക്കി വരുന്ന ശിഹാബ് തങ്ങള്‍ മംഗല്യ നിധി, ഭൂരഹിതര്‍ക്കുള്ള ഭൂമി ദാന പദ്ധതി എന്നിവ വന്‍ വിജയമാക്കാന്‍ സഹകരിക്കണമെന്ന് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. ജനുവരിയില്‍ 40-ാം വാര്‍ഷികം ആഘോഷിക്കുന്ന സംയുക്ത മുസ്ലിം ജമാഅത്ത് കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ്. മഹല്ല് കൂട്ടായ്മകള്‍ക്ക് അനുകരിക്കാവുന്ന നവമാതൃകകള്‍ എന്നും കാഴ്ച്ചവെച്ചിട്ടുള്ളത് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്താണെന്നും അദ്ദേഹം പറഞ്ഞു.

സമുദായോന്നമനത്തിനും കെട്ടുറപ്പിനും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പൊതുസമൂഹവുമായി പരസ്പര സഹകരണത്തിന്റെ പാലം പണിയുക കൂടി ചെയ്തിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി. സംയുക്ത ജമാഅത്തിന്റെ 40-ാം വാര്‍ഷിക പ്രചരണാര്‍ത്ഥം യു.എ.ഇ.യിലെത്തിയ ഖാസി സംഘടനയുടെ ദുബൈ കമ്മിറ്റി നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടന പ്രസംഗിക്കുകയായിരുന്നു.

സംയുക്ത മുസ്ലിം ജമാഅത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുക: ജിഫ്രി തങ്ങള്‍കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് പരിപാടികള്‍ വിവരിച്ചു. ബഷീര്‍ ആറങ്ങാടി, എഞ്ചിനീയര്‍ ശരീഫ്, സി.കെ. റഹ്മത്തുല്ല, ഖാലിദ് പാറപ്പള്ളി, മുസ്തഫ ഫൈസി എന്നിവര്‍ പ്രസംഗിച്ചു. എം.കെ അബ്ദുല്ല ആറങ്ങാടി സ്വാഗതവും സി.എച്ച് നൂറുദ്ദീന്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: എം.കെ. അബ്ദുല്ല ആറങ്ങാടി (പ്രസിഡണ്ട്) സി.എച്ച് നൂറിദ്ദീന്‍ (ജനറല്‍ സെക്രട്ടറി) മുജീബ് മെട്രോ (ട്രഷറര്‍) അഷ്‌റഫ് മെട്രോ, അസീസ് പടന്നക്കാട്, ഷാജഹാന്‍ ഹദ്ദാദ്, മുസ്തഫ വി.കെ.പി, ആരിഫ് കൊത്തിക്കാല്‍ (വൈ. പ്രസിഡണ്ട്) ശംസുദ്ദീന്‍ പുഞ്ചാബി, നിസാര്‍ തോയമ്മല്‍, ഷഫീഖ് ബല്ലാകടപ്പുറം, ശംസുദ്ദീന്‍ പാറപ്പള്ളി, ഹാരിസ് കുളിയങ്കാല്‍ (സെക്രട്ടിമാര്‍).

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Muslim, Kanhangad, Jama ath, January, Dubai, Committee, President, General secretary, Treasurer. 


Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL