കൊച്ചിയില്‍ പിടിയിലായ കാഞ്ഞങ്ങാട് കലാപക്കേസിലെ പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും
May 16, 2012, 12:35 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കലാപക്കേസില്‍ ഒളിവില്‍ പോയ പ്രതി ചൊവ്വാഴ്ച എറണാകുളം കളമശ്ശേരിയില്‍ പിടിയിലായി. മുസ്ലിംലീഗ് പ്രവര്‍ത്തകനും കുശാല്‍നഗര്‍ ഹസീന മന്‍സിലില്‍ മുഹമ്മദ് അസ്‌ലം എന്ന അസ്‌ലു (25)ആണ് അറസ്റ്റിലായത്. പ്രതിയെ കൊച്ചി പോലീസ് ഹൊസ്ദുര്‍ഗ്ഗ് പൊലീസിന് കൈമാറി. അസ്ലുവിനെ കാഞ്ഞങ്ങാട്ട് ചോദ്യം ചെയ്ത് വരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.
2011 ഡിസംബറില്‍ കാഞ്ഞങ്ങാട്ട് പടര്‍ന്ന വര്‍ഗ്ഗീയ സംഘര്‍ഷ കേസുകളിലെ പ്രതിയാണ് അസ്ലു എന്ന അസ്ലം. കലാപത്തിനു ശേഷം കാഞ്ഞങ്ങാട്ടു നിന്ന് മുങ്ങിയ യുവാവ് മുംബൈയിലും രണ്ട് മാസത്തോളം ദുബൈയിലും ഒളിവില്‍ കഴിഞ്ഞ ശേഷമാണ് കളമശ്ശേരിയില്‍ എത്തിയത്. തീവ്രവാദക്കേസ്സില്‍ ജയിലിലുള്ള ഇടപ്പള്ളി കൂനംതൈ ഫിറോസിന്റെ അനുജന്‍ ഹാരിഫിന്റെ സംരക്ഷണത്തിലാണ് അസ്ലമും സുഹൃത്തുക്കളും കഴിഞ്ഞത്. പൊലീസ് നീക്കങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ കടന്നു കളഞ്ഞു.
എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എം. ആര്‍ അജിത്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റു നടന്നത്. അസ്ലമിന് ദുബൈയില്‍ കഴിയാനുള്ള സാമ്പത്തിക വരുമാനത്തെ കുറിച്ച് പൊലീസ് അന്വേഷിക്കും. തൃക്കാക്കര അസി. കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറും സംഘവുമാണ് കളമശ്ശേരി കണ്ണംകുളത്തെ ഒരു വീട്ടില്‍ അസ്ലമിനെ അറസ്റ്റു ചെയ്തത്.

Keywords: Kasaragod, Kanhangad, Kerala, Accuse, Court