city-gold-ad-for-blogger
Aster MIMS 10/10/2023

കാഞ്ഞങ്ങാട് മേല്‍പ്പാലം: വിവാദ കെട്ടിടത്തിന്റെ ഫയല്‍ നഗരസഭയില്‍ നിന്ന് കാണാതായി

കാഞ്ഞങ്ങാട് മേല്‍പ്പാലം: വിവാദ കെട്ടിടത്തിന്റെ ഫയല്‍ നഗരസഭയില്‍ നിന്ന് കാണാതായി
കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പ്പാലം നിര്‍മ്മിക്കാന്‍ അക്വയര്‍ ചെയ്തുവെച്ച സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള തീരുമാനമടങ്ങിയ ഫയല്‍ നഗരസഭയില്‍ നിന്നും അപ്രത്യക്ഷമായി. കോട്ടച്ചേരി ട്രാഫിക് ജംഗ്ഷന് അടുത്തുള്ള ആസ്‌ക കെട്ടിടത്തിന് നഗരസഭ നല്‍കിയ പെര്‍മിറ്റിന്റെ ഫയലാണ് കാണാതായത്.

2010 ഏപ്രില്‍ 1നാണ് അന്നത്തെ ഭരണ സമിതി കെട്ടിടത്തിന് നമ്പറിട്ട് നല്‍കിയത്. സ്വാമി നിത്യാന്ദ പോളി ടെക്‌നിക്ക് ആന്റ് എഞ്ചിനീയറിംഗ് കോളേജ്, ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹൊസ്ദുര്‍ഗ് കടപ്പുറം ഫിഷറീസ് സ്‌കൂള്‍, ക്രസന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അജാനൂര്‍ കടപ്പുറം നിര്‍ദ്ദിഷ്ട ഫിഷറീസ് തുറമുഖം, മത്സ്യ ബന്ധനകേന്ദ്രങ്ങള്‍, തീരദേശ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ശ്രീ കുറും ഭഗവതി ക്ഷേത്രം, സിയാറത്തുങ്കര മഖാം, മുട്ടുന്തല മഖാം തുടങ്ങി ഒട്ടേറെ ആരാധനാലയങ്ങള്‍ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയുടെ ചിരകാല സ്വപ്നമായ കോട്ടച്ചേരി മേല്‍പ്പാലം നൂല്‍പ്പാലത്തിലാക്കാന്‍ അജാനൂര്‍ കേന്ദ്രീകരിച്ച് വന്‍ ഗൂഢനീക്കമാണ് ഇപ്പോള്‍ നടന്നുവരുന്നത്. പദ്ധതിയെ കേസില്‍ കുടുക്കി എന്നന്നേക്കുമായി ഇല്ലാതാക്കാനും ചിലര്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ്.

റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനും കാഞ്ഞങ്ങാട് നഗരസഭയും ജനപ്രതിനിധികളും വേണ്ടത്ര താല്പര്യം കാട്ടാത്തതാണ് കോട്ടച്ചേരി മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താത്ത സ്ഥിതിയിലാകാന്‍ കാരണം. ഒരു വലിയ മേഖലയുടെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ഈ മേല്‍പ്പാലത്തിന് എതിരെ കച്ചവടക്കണ്ണുള്ളവരുടെ ചരടുവലികള്‍ സജീവമായ സാഹചര്യത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാര്‍.

Keywords:  Kanhangad, Over bridge, Kanhangad Municipality.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL