city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംയുക്ത മുസ്‌ലിം ജമാഅത്ത് 40-ാം വാര്‍ഷികം: മഹല്ല് സംഗമവും സെമിനാറും കാരുണ്യ സമ്മേളനവും 17ന്

കാഞ്ഞങ്ങാട്: (www.kasargodvartha.com 16/01/2015) കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് 40-ാം വാര്‍ഷികത്തില്‍ 17 ന് രാവിലെ 9.30 മണിക്ക് മഹല്ല് സംഗമം സമസ്ത ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. പേജാവര്‍ മഠാധിപതി ശ്രീ ശ്രീ വിശ്വേശ തീര്‍ത്ഥ സ്വാമി ആശീര്‍വാദ പ്രഭാഷണം നടത്തും. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണവും പിണങ്കോട് അബൂബക്കര്‍ പ്രഭാഷണവും നടത്തും. 12.30ന് മൗലീദ് സദസ് നടക്കും.

ഉച്ചക്ക് രണ്ട് മണിക്ക് 'ഭീകരതയ്ക്ക് മതമോ' എന്ന വിഷയത്തില്‍ സെമിനാര്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തും. ടി.വി. രാജേഷ് എം.എല്‍.എ., ബി.ജെ.പി. സംസ്ഥാന വക്താവ് ജി.കെ. സജീവന്‍, അഡ്വ. ടി.കെ. സിദ്ദീഖ്, അബ്ദുര്‍ റഹ്മാന്‍ രണ്ടത്താണി എം.എല്‍.എ എന്നിവര്‍ പ്രസംഗിക്കും.

സംയുക്ത മുസ്‌ലിം ജമാഅത്ത് 40-ാം വാര്‍ഷികം: മഹല്ല് സംഗമവും സെമിനാറും കാരുണ്യ സമ്മേളനവും 17ന്
വൈകിട്ട് അഞ്ച് മണിക്ക് കാരുണ്യ സമ്മേളനം മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ സംസ്ഥാന വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഭൂദാന പദ്ധതി സമര്‍പണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുര്‍ റബ്ബ് നിര്‍വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ സദ്‌വിചാരം സുവനീര്‍ നഗരവികസന ന്യൂനപക്ഷ കാര്യമന്ത്രി മഞ്ഞളാംകുഴി അലി പ്രകാശനം ചെയ്യും.

ഖുര്‍ആന്‍ സാധിച്ച വിപ്ലവം എന്ന വിഷയത്തില്‍ അഹമദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാര്‍, ഇമാം ശാഫി അക്കാദമി പ്രിന്‍സിപ്പാള്‍ എം.എ ഖാസിം മുസ്‌ല്യാര്‍, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, യു.കെ മിര്‍സാഹിദ് ആറ്റക്കോയ തങ്ങള്‍, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, ലത്വീഫ് ഉപ്പള ഗേറ്റ്, സംയുക്ത ജമാഅത്ത് ബഹ്‌റൈന്‍ ശാഖ പ്രസിഡണ്ട് പി. അന്തുമാന്‍, ഷാര്‍ജ ശാഖ ജനറല്‍ സെക്രട്ടറി എ.എം അസ്‌ലം അബൂബക്കര്‍ എന്നിവര്‍ പ്രസംഗിക്കും.

18 ന് രാവിലെ 9.30 ന് പ്രവാസി സംഗമം കര്‍ണാടക ഹജ്ജ് ഇന്‍ഫര്‍മേഷന്‍ മന്ത്രി റോഷന്‍ ബേഗ് ഉദ്ഘാടനം ചെയ്യും. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഇ.എം.എ സലാം മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ച് മണിക്ക് സമാപന സമ്മേളനം ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ മുന്‍കേന്ദ്ര വിദേശ കാര്യസഹ മന്ത്രി അഹമ്മദ് എം.പി ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സമാപന സന്ദേശം നല്‍കും. ഖുര്‍ആന്‍ സാധിച്ച വിപ്ലവം എന്ന വിഷയത്തില്‍ അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തും. കുമ്പോല്‍ കെ.എസ് ആറ്റക്കോയ തങ്ങള്‍, കീഴൂര്‍ -  മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി പ്രസംഗിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Jamaath-committee, Seminar, Celebration, 40th Anniversary, Kasaragod, Kerala, Inauguration. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia