city-gold-ad-for-blogger
Aster MIMS 10/10/2023

ജിഷാ വധക്കേസ്: പുനരന്വേഷണത്തിനായി പിതാവ് നല്‍കിയ ഹരജിയില്‍ കോടതി വാദം കേട്ടു

ജിഷാ വധക്കേസ്: പുനരന്വേഷണത്തിനായി പിതാവ് നല്‍കിയ ഹരജിയില്‍ കോടതി വാദം കേട്ടു
Madhanan
ജിഷാ വധക്കേസ്: പുനരന്വേഷണത്തിനായി പിതാവ് നല്‍കിയ ഹരജിയില്‍ കോടതി വാദം കേട്ടു
Jisha
കാഞ്ഞങ്ങാട്: മടിക്കൈ കക്കാട്ടെ ഗള്‍ഫുകാരനായ രാജേന്ദ്രന്റെ ഭാര്യ ജിഷയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജിഷയുടെ പിതാവ് നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ കോടതി തിങ്കളാഴ്ച വാദം കേട്ടു. ജിഷയുടെ പിതാവ് കുഞ്ഞികൃഷ്ണന്റെയും പ്രോസിക്യൂഷന്റെയും വാദമാണ് ജില്ലാ സെഷന്‍സ് കോടതി കേട്ടത്.

പുനരന്വേഷണം വേണമോ വേണ്ടയോ എന്നത് സംബന്ധിച്ച് കോടതി പിന്നീട് വിധി പ്രസ്താവിക്കും. ജിഷയുടെ കൊലപാതകത്തില്‍ സംശയമുണ്ടെന്നും കൊലയ്ക്ക് കാരണം കവര്‍ച്ചാ ശ്രമമാണെന്ന പോലീസ് നിലപാട് യുക്തിക്ക് നിരക്കുന്നതല്ലെന്നും പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ തെളിവുകള്‍ ദുര്‍ബലമാണെന്നും പ്രതിക്ക് ഇത് രക്ഷപ്പെടാന്‍ സഹായകരമാകുമെന്നും ചൂണ്ടിക്കാണിച്ചാണ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുഞ്ഞികൃഷഷ്ണന്‍ ജില്ലാ കോടതിയില്‍ ഹരജി നല്‍കിയത്.

ഹരജി സ്വീകരിച്ച കോടതി പുനരന്വേഷണം ആവശ്യമുണ്ടോ എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പ്രോസിക്യൂട്ടര്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നീലേശ്വരം പോലീസിനോട് ആവശ്യപ്പെട്ടു. അന്വേഷണം ശരിയായ രീതിയിലാണ് നടത്തിയതെന്നും മതിയായ തെളിവുകളോടെയാണ് ജിഷാ വധക്കേസിലെ പ്രതി ഒറീസ്സാ സ്വദേശിയായ മദന്‍ മാലിക്കിനെ അറസ്റ്റ് ചെയ്തതെന്നും അതുകൊണ്ട് തന്നെ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഈ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പ്രോസിക്യൂട്ടര്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. പുനരന്വേഷണ കാര്യത്തിലുള്ള വിധി കോടതി ഇന്നേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ വാദം പൂര്‍ത്തിയായ ശേഷം മാത്രമേ കോടതി വിധി ഉണ്ടാവുകയുള്ളൂ.

Keywords: Jisha murder case, Re Enquiry, Father, Court, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL