ട്രെയിന്‍ യാത്രക്കിടെ കാണാതായ ഗള്‍ഫ് കാരന്റെ ഭാര്യയേയും മകളേയും കണ്ടെത്താന്‍ ആത്മീയ കേന്ദ്രങ്ങളിലും അന്വേഷണം
Mar 26, 2015, 15:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/03/2015) ട്രെയിന്‍ യാത്രക്കിടെ കാണാതായ ഗള്‍ഫ് കാരന്റെ ഭാര്യയേയും മകളേയും കണ്ടെത്താന്‍ ആത്മീയ കേന്ദ്രങ്ങളിലും അന്വേഷണം. ഹൊസ്ദുര്‍ഗ് എല്‍.വി. ടെമ്പിളിനടുത്ത് താമസിക്കുന്ന വിമുക്തഭടന്‍ പി.കെ. കൃഷ്ണന്റെ മകളും തലശ്ശേരി സ്വദേശി സഞ്ജയന്റെ ഭാര്യയുമായ ഋഷ്ണ(34), മകള്‍ ആര്യ (എട്ട്) എന്നിവരെയാണ് മാര്‍ച്ച് 23 ന് രാവിലെ ട്രെയിന്‍ യാത്രക്കിടെ കാണാതായത്.
Related News:
ഗള്‍ഫില്‍ നിന്നും ഭര്‍ത്താവിനോടൊപ്പം നാട്ടിലെത്തിയ യുവതിയേയും മകളേയും ട്രെയിന്‍ യാത്രക്കിടെ കാണാതായി
Keywords: Kasaragod, Kerala, Kanhangad, Train, Missing, Mobile Phone, Switch Off, Cyber cell, Police, Complaint, Investigation, Gulf, Family, Mother and Daughter, Sanja, Arya, Mother and Daughter go missing.
Advertisement:
മാര്‍ച്ച് 13 ന് ഗള്‍ഫില്‍ നിന്ന് അവധിക്ക് ഭര്‍ത്താവിനോടൊപ്പം നാട്ടിലെത്തിയതാണ് ഋഷ്ണ. തലശ്ശേരിയിലെ ഭര്‍തൃ ഗൃഹത്തില്‍ എത്തിയതിന് ശേഷം 16 ന് ഭര്‍ത്താവ് സഞ്ജയും ഋഷ്ണയും മകള്‍ ആര്യയും ഹൊസ്ദുര്‍ഗിലെ വീട്ടിലേക്ക് വന്നിരുന്നു. പിറ്റേ ദിവസം സഞ്ജയ് തലശ്ശേരിയിലേക്ക് മടങ്ങി. മാര്‍ച്ച് 23 ന് രാവിലെ എട്ട് മണിയോടെ എഗ്മൂര്‍ എക്‌സ്പ്രസില്‍ ഋഷ്ണയേയും മകളേയും പിതാവ് കൃഷ്ണന്‍ തലശ്ശേരിയിലെ ഭര്‍തൃവീട്ടിലേക്ക് യാത്രയയക്കുകയായിരുന്നു.
ഭര്‍ത്താവ് തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ ഇവരെ കാത്ത് നിന്നെങ്കിലും അവര്‍ അവിടെ എത്തിയില്ല. റെയില്‍വെ സ്റ്റേഷനില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഋഷ്ണയുടെ മൊബൈല്‍ ഫോണ്‍ മാര്‍ച്ച് 22 മുതല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. മാര്‍ച്ച് 21 നും 22 നും രണ്ട് നെറ്റ് ഫോണ്‍ കോളുകള്‍ ഋഷ്ണയുടെ മൊബൈലില്‍ വന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവുമായോ ഭര്‍തൃ വീട്ടുകാരുമായോ ഋഷ്ണക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പൊതുവെ ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കാറുള്ള ഋഷ്ണ ടെലിവിഷന്‍ ചാനലുകളിലെ യോഗ -ആത്മീയ പരിപാടികള്‍ കാണാന്‍ ഒഴിവ് സമയങ്ങളിലും മറ്റും ഏറെ താല്‍പര്യം കാട്ടാറുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
റിഷ്ണയും മകളും ഏതെങ്കിലും ആത്മീയ കേന്ദ്രത്തിലേക്ക് ചെന്നിരിക്കാമെന്നാണ് നിഗമനം.
സ്വര്ണത്തോടൊ മറ്റ് ആഡംബര വസ്തുക്കളോടൊ ഋഷ്ണ താല്‍പര്യം പ്രകടിപ്പിക്കാറില്ല. താലിമാല പോലും ഈ യുവതി ഉപയോഗിക്കാറില്ലത്രെ. എട്ട് വര്‍ഷം മുമ്പ് ഋഷ്ണ സമാനമായ രീതിയില്‍ ആത്മീയ കാര്യങ്ങളില്‍ ബന്ധപ്പെടുകയും യുവതിയുടെ ജീവിത രീതിയില്‍ മാറ്റങ്ങള്‍ പ്രകടമാകുകയും ചെയ്തതായി വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. ഭര്‍ത്താവ് സഞ്ജയ് നല്‍കിയ 10,000 രൂപ ഋഷ്ണയുടെ കൈയ്യിലുണ്ട്. കുറച്ചുവസ്ത്രവും കൊണ്ടുപോയിരുന്നു.
അവധി കഴിഞ്ഞ് സഞ്ജയും കുടുംബവും 29 ന് ഗള്‍ഫിലേക്ക് തിരിച്ച് പോകാനിരിക്കേയായിരുന്നു ഇവരെ കാണാതായത്. അതിനിടയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ. പി.വി. കരുണാകരന്റെ നേതൃത്വത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
Related News:
ഗള്‍ഫില്‍ നിന്നും ഭര്‍ത്താവിനോടൊപ്പം നാട്ടിലെത്തിയ യുവതിയേയും മകളേയും ട്രെയിന്‍ യാത്രക്കിടെ കാണാതായി
Advertisement: