സ്ത്രീധനം: ഭര്‍ത്താവിന് കഠിന തടവ്
May 4, 2012, 16:50 IST
കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിനെ കോടതി ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്റ്റാന്‍ലി ജോസഫിനെയാണ് (45) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (1) കോടതി ശിക്ഷിച്ചത്.
മൂലക്കണ്ടത്തെ മാലിങ്കന്റെ മകള്‍ കെ സുമതിയുടെ (34) പരാതി പ്രകാരമാണ് സ്റ്റാന്‍ലിക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.
2011 ആഗസ്റ്റ് 24നാണ് സ്റ്റാന്‍ലി സുമതിയെ വിവാഹം ചെയ്തത്. വിവാഹ വേളയില്‍ സ്റ്റാന്‍ലി ആവശ്യപ്പെട്ട സ്വര്‍ണ്ണവും പണവും സുമതിയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു.
പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് സുമതിയെ സ്റ്റാന്‍ലി പീഡിപ്പിക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് സ്റ്റാന്‍ലിക്കെതിരെ സുമതി പോലീസില്‍ പരാതി നല്‍കിയത്.

Keywords: Kasaragod, Kanhangadm Dowry System, Husband.