നാട് ഒന്നാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഹൊസ്ദുര്‍ഗ് കടപ്പുറത്ത് ഇഫ്താര്‍ സംഗമം
Aug 1, 2012, 13:10 IST
കാഞ്ഞങ്ങാട്: അശാന്തിയുടെ കയ്‌പേറിയ ദിനങ്ങള്‍ ഉണ്ടാക്കിയ അസ്വസ്തതള്‍ ഇല്ലാതാക്കി നാട് ഒറ്റക്കെട്ടാണെന്ന് കാട്ടികൊടുത്ത് മാതൃക സൃഷ്ടിച്ച ഹൊസ്ദുര്‍ഗ് കടപ്പുറത്ത് നടന്ന ഇഫ്താര്‍ സംഗമം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വാതിലുകള്‍ തുറന്നു.
ബദ്‌രിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഹൊസ്ദുര്‍ഗ് കടപ്പുറം വികസന വേദിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ ഒരുക്കിയത്.അതോടൊപ്പം തീരദേശത്തെ സൗഹൃദം ശക്തിപ്പെടുത്തുന്നതിന് മുന്നില്‍നിന്ന് നേതൃത്വം നല്‍കി ഇപ്പോള്‍ സ്ഥാനക്കയറ്റം ലഭിച്ചുപോകുന്ന സബ് കലക്ടര്‍ പി. ബാലകിരണിനുള്ള വികാര നിര്‍ഭരമായ യാത്രയയപ്പും ചടങ്ങിനോടനുബന്ധിച്ച് നടന്നു. ഐ.ടി. വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് ബാലകിരണ്‍ തിരുവനന്തപുരത്തേക്ക് പോകുന്നത്.
കടപ്പുറത്തെ അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നതിന് നാട്ടുകാരില്‍ ഒരാളായി പ്രവര്‍ത്തിക്കുക വഴി പ്രദേശത്തെ നേരിന്റെ വഴിക്ക് കൊണ്ടുവരാന്‍ നേതൃത്വം നല്‍കിയ ബാലകിരണിന്റെ സേവനം ശ്ലാഘനീയമായിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഹൊസ്ദുര്‍ഗ് കടപ്പുറത്തിന്റെ കൂട്ടായ്മയും സൗഹൃദവും ഇവിടെ നിന്നും നോക്കിക്കാണുന്നതിനേക്കാള്‍ കൂടുതല്‍ വ്യക്തമാകുന്നത് പുറമെ നിന്ന് നോക്കിക്കാണുമ്പോഴാണെന്ന് പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.
പി. ഹംസ മൗലവി അധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, വൈസ് പ്രസിഡണ്ട് പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.വി. റംസാന്‍, എം. കുഞ്ഞികൃഷ്ണന്‍, എന്‍.കെ. രത്‌നാകരന്‍, അജാനൂര്‍ കുറുംബ ഭാഗവതി ക്ഷേത്ര സ്ഥാനികരായ കണ്ണന്‍ കാരണവര്‍, ദണ്ഡന്‍ ആയത്താര്‍, വിജയന്‍ കാരണവര്‍, രഘുനാഥ് കൊടക്കാരന്‍, കുറുംബ ഭഗവതി ക്ഷേത്ര ഭാരവാഹികളായ സുരേഷന്‍, പ്രശാന്ത്, ബദ്‌രിയ ജുമാമസ്ജിദ് ഖത്തീബ് ശിഹാബുദ്ദീന്‍ ദാരിമി, കെ.കെ. ജാഫര്‍, നടരാജ തീര്‍ത്ഥസ്വാമി, നഗരസഭ കൗണ്‍സില്‍മാരായ പി.കെ. മുഹമ്മദ്കുഞ്ഞി, റഹ്മത്ത് മജീദ്, എ.ഡി.എം. എച്ച്.ദിനേശ്, ജനമൈത്രി എസ്.ഐ.കുഞ്ഞമ്പു, കെ. മുഹമ്മദ്കുഞ്ഞി, അഡ്വ. കെ. പ്രദീപ് ലാല്‍, അമ്പാടി കാരണവര്‍, കെ.പി. ശശികുമാര്‍ സംബന്ധിച്ചു. സ്ഥലം മാറിപോകുന്ന സബ് കലക്ടര്‍ ബാലകിരണിന് വികസന വേദി പ്രസിഡണ്ട് കെ.ഹംസ മൗലവിയും സെക്രട്ടറി കെ.പി. ശശികുമാറും ഉപഹാരം നല്‍കി.

Keywords: Iftar meet, Hosdurg Kadappuram, Kanhangad, Kasaragod