താമസക്കാരുടെ വിവരം നല്‍കിയില്ലെങ്കില്‍ ക്വാട്ടേഴ്‌സ് ഉടമകള്‍ കുടുങ്ങും
Jul 4, 2012, 17:58 IST
കാഞ്ഞങ്ങാട്: താമസക്കാരുടെ യഥാര്‍ത്ഥ പേരുകളും വിലാസങ്ങളും ഉടന്‍ ഹാജരാക്കിയില്ലെങ്കില്‍ കേസില്‍ കുടുങ്ങുമെന്ന് ക്വാര്‍ട്ടേഴ്‌സ് ഉടമകള്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നവരുടെ മുഴുവന്‍ പേരുവിവരങ്ങളും സ്റ്റേഷനിലെത്തി നല്‍കണമെന്നാണ് ക്വാര്‍ട്ടേഴ്‌സ് ഉടമകള്‍ക്ക് എസ് ഐ വി ഉണ്ണികൃഷ്ണന്‍ നോട്ടീസ് മുഖാന്തിരം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അല്ലാത്തപക്ഷം ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ക്രിമിനലുകളും കവര്‍ച്ചക്കാരും സാമൂഹ്യ വിരുദ്ധരും പിടിയിലാവുകയാണെങ്കില്‍ അത്തരം ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിപ്പിച്ചതിന് ഉടമകളും പ്രതികളാവുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അക്രമങ്ങളും കവര്‍ച്ചകളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും കര്‍ശനമായി തടയാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ക്വാര്‍ട്ടേഴ്‌സുകളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും തെക്കന്‍ ജില്ലകളില്‍ നിന്നും യഥാര്‍ത്ഥ പേരും വിലാസവും നല്‍കാതെ നിരവധി ക്രിമിനലുകളും കവര്‍ച്ചക്കാരും മറ്റും താമസിക്കുന്നുണ്ട്.
ക്വാര്‍ട്ടേഴ്‌സിലെ താമസ സൗകര്യം ദുര്‍വിനിയോഗം ചെയ്ത് ഇത്തരക്കാര്‍ വ്യാപകമായി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി ശക്തിപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്.

Keywords: Quarters, Kanhangd, Police, Kasaragod