വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന് ഒരുവര്‍ഷം തടവും 3 ലക്ഷം പിഴയും
Mar 27, 2015, 08:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/03/2015) വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകനെ ഒരുവര്‍ഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയടക്കാനും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചു. മാലോം വള്ളിക്കടവിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായിരുന്ന കോട്ടയം സ്വദേശി ജോര്‍ജ് കുട്ടിയെ (38) യാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക യുവതിക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു.
വെള്ളരിക്കുണ്ട് അടുക്കളക്കണ്ടം സ്വദേശിനിയായ യുവതിയുടെ പരാതിപ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. 2002- 2003 കാലയളവില്‍ ജോര്‍ജ്കുട്ടി പരാതിക്കാരിയുടെ വീടിന് സമീപത്തെ ബന്ധുവീട്ടില്‍ താമസിച്ചിരുന്നു. തുടര്‍ന്ന് യുവതിയുമായി അടുപ്പം സ്ഥാപിച്ച ജോര്‍ജ്കുട്ടി വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ വീട്ടില്‍വെച്ചും ബന്ധുവീട്ടില്‍ വെച്ചും നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ജോര്‍ജ്കുട്ടി ബന്ധുവിന് അസുഖമുള്ള വിവരം പറഞ്ഞ് കോട്ടയത്തേക്ക് പോവുകയായിരുന്നു. പിന്നീട് ഇയാള്‍ തിരിച്ചെത്തിയിരുന്നില്ല. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതി കുട്ടിക്ക് മൂന്നര വയസായപ്പോഴാണ് ജോര്‍ജ്കുട്ടിക്കെതിരെ വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയത്.

Keywords : Kanhangad, Kasaragod, Kerala, Teacher, Accuse, Molestation, Court, Imprisonment, George.