പാണത്തൂരില്‍ വീട് കുത്തിത്തുറന്ന് 12 പവനും അഞ്ച് ലക്ഷവും കവര്‍ന്നു
Mar 31, 2013, 16:57 IST
കാഞ്ഞങ്ങാട്: രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാണത്തൂര്‍ ചിറംകടവില്‍ വീട് കുത്തിത്തുറന്ന് 12 പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും കൊള്ളയടിച്ചു. ചിറംകടവിലെ ചാക്കോയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഈസ്റ്റര്‍ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ ചാക്കോയും കുടുംബവും ശനിയാഴ്ച രാത്രി തൊട്ടടുത്ത ചര്‍ച്ചില്‍ പോയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴായിരുന്നു കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. പിറകുവശത്തെ വാതില്‍ കുത്തിതുറന്നനിലയിലാണ്.
ഇരുനില വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിയില്‍ അലമാരയിലായിരുന്നു സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്. അലമാരകുത്തിപൊളിച്ച നിലയിലാണ്. രാജപുരം പോലീസും, വിരലടയാള വിദഗ്ധരും, പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.