ജമാഅത്ത് പ്രസിഡണ്ടിന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളെ കാഞ്ഞങ്ങാട്ടെത്തിച്ചു
Feb 11, 2015, 10:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/02/2015) അരയി ജമാഅത്ത് പ്രസിഡണ്ടും ലീഗ് നേതാവുമായ ബി.കെ യൂസുഫ് ഹാജിയുടെ വീട് ആക്രമിക്കുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും അഗ്നിക്കിരയാക്കുകയും ചെയ്ത കേസിലെ പ്രതികളെ പോലീസ് നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം മുംബൈയിലെ സഹാറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായ അരയി സ്വദേശികളായ ചാപ്പയില്‍ മനോജ് (31), ബിജു (29) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് നാട്ടിലെത്തിച്ചത്.
ഹൊസ്ദുര്‍ഗ് എ.എസ്.ഐ മോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുല്‍ സലാം, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ മുംബൈയിലേക്ക് പോയത്. പ്രതികളെ ബുധനാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ നവംബര്‍ 22 ന് പുലര്‍ച്ചെയാണ് യൂസുഫ് ഹാജിയുടെ വീടിന് നേരെ അക്രമം നടന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : K anhangad, Jamaath-committee, President, House, Attack, Case, Accuse, Police, Investigation.
Advertisement: